Apr 21, 2013

ഓർമ മരങ്ങളുടെ വഴിയിലുടെ - 5

4
കോളേജിൽ വെച്ചുള്ള പരിക്ഷാ സമയങ്ങൾ ബഹു രസം ആയിരുന്നു . എത്ര ദിവസം സ്റ്റഡി ലീവ് കിട്ടിയാലും തൊട്ടു തലേന്നു വൈകുന്നേരം നാലുമണിയാണ്  എനിക്ക്  പഠനം തുടങ്ങുവാനുള്ള ശുഭ മുഹൂർത്തം . വൈകിയ ആ വേളയിലും കുറഞ്ഞ ആ സമയത്തേക്ക് ഞാൻ ഗംഭീരമായ ടൈം ടേബിൾ ഉണ്ടാക്കുമായിരുന്നു . അതിൽ രാത്രി പന്ത്രണ്ടു മണി വരെ പഠനം അതന് ശേഷം ഒരു ചെറിയ മയക്കം.. വീണ്ടും വെളുപ്പിന് രണ്ടു മണിക്ക്  പഠനം  തുടരണം എന്നിങ്ങനെ ആയിരിക്കും നിഷ്കർഷ .  സിലബസിൽ ഉള്ള നാല് മോഡ്യുളിന്നും ഉപരിപ്ലവമായ രിതിയിൽ സമയം വിഭാഗിച്ചു വെക്കും . പക്ഷെ സംഭവം തുടങ്ങി  കഴിയുമ്പോൾ സംഗതികൾ തകിടം മറിയും . മണിക്കൂർ  ഏറെ കഴിഞ്ഞാലും വളരെ കുറച്ചുമാത്രം പാഠഭാഗങ്ങളെ  വായിചെത്തുകയുള്ളൂ .അത് കൊണ്ട് തന്നെ പിറ്റേന്ന് പരീക്ഷക്ക്‌ കയറുമ്പോഴും ഉദ്ദേശിച്ചത് പോലെ നാലു മോഡ്യുളിന്  പകരം ആകെ രണ്ടു മോഡ്യുൾ മാത്രമേ കഴിഞ്ഞിടുണ്ടാവൂ . രണ്ടു മണിക്ക് എണീക്കാൻ വേണ്ടി  ഒന്നരക്ക് ആയിരിക്കും അലാറം വെച്ചിട്ടുണ്ടാവുക . ഒരിക്കലും അലാറത്തിന്റെ  ആദ്യത്തെ റിങ്ങിൽ എഴുന്നെൽകതെ  സ്നൂസ്  (Snooze ) ഇട്ടു പോകുന്നത് കൊണ്ടാണ് ഈ മുൻകരുതൽ .ഇങ്ങനെയാണെങ്കിലും  രണ്ടു മണിക്ക് എഴുന്നെൽക്കേണ്ട ഞാൻ രണ്ടര കഴിയാതെ കണ്ണ് തുറക്കില്ല .  പഠിക്കാൻ ബുക്ക്‌ എടുത്തു കഴിഞ്ഞാൽ  പിന്നെ ഉറക്കം പിടിച്ചു നിർത്താൻ ഒരു ബക്കറ്റ്‌ വെള്ളത്തിൽ കാല് മുക്കിയിട്ടായിരിക്കും ഇരിക്കുന്നത് . എങ്കിലും ഉറക്കം പിന്നെയും പിടികൂടും . അവസാനം എന്റെ ഈ സുഖ നിദ്രയിൽ നിന്നുള്ള  മോചനത്തിനായി ഞാൻ ഒരു മാർഗം കണ്ടുപിടിച്ചു . മൊബൈലിൽ ഗെയിം കളിക്കുക്ക !!! പക്ഷെ അത്  എനിക്ക് വീണ്ടും വിനയായി . ഉറക്കം മാറി പഠിക്കാൻ ഉണർവിനു വേണ്ടിയാണ് ഗെയിം തുടങ്ങുന്നത് എങ്കിലും അറിയാതെ ഞാൻ ഗെയിംയിൽ  മുഴുകി പോകും .  ഇങ്ങനെ ഉറങ്ങിയും  ഗെയിം കളിച്ചും നേരം പെട്ടെന്ന് വെളുക്കും .

പിന്നെ ഒരു ഓട്ടപാച്ചിലാണ്  .... കോളേജ്ലേക്കുള്ള   ബസ്‌ റൂട്ടിൽ തന്നെ ഒരുപാട്  സ്കൂൾലുകളും  മറ്റും ഉള്ളതിനാൽ  ബസ്‌കളിലെല്ലാം  നല്ല തിരക്കാവും . തിരക്കൊഴിവാക്കി  ശാന്തമായി ബസിൽ ഇരുന്നു പഠിക്കാൻ  വേണ്ടി ഞങ്ങൾ മറ്റൊരു ബസിലാക്കി യാത്ര ... ആ ബസ്‌ ആണെങ്കിൽ കോളേജ്ന്റെ  തൊട്ടു മുൻപിലത്തെ സ്റ്റോപ്പിൽ വെച്ച് മറ്റൊരു വഴി തിരിഞ്ഞു പോകുകയാണ് പതിവ് . അതിൽ തിരക്കും കുറവായിരിക്കും .  അതിൽ  കയറിയാൽ പിന്നെ ഒട്ടും വൈകാതെ ഫോടോസ്ടറ്റ്കൾ  വായിച്ചു തുടങ്ങലായി ... വർധിച്ച ശുഷ്കാന്തിയോടെ  തലകുത്തി നിന്നുള്ള ഞങ്ങളുടെ പഠിത്തം കാണുമ്പോൾ ബസിലെ  മറ്റു പ്രായം ചെന്ന യാത്രക്കാരും കണ്ടക്ടറും മറ്റു ജീവനക്കാരും എല്ലാം ഏറെ സഹതാപത്തോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ടാവും .

(തുടരും ... )

4 Response to ഓർമ മരങ്ങളുടെ വഴിയിലുടെ - 5

April 21, 2013

nice story.................:D

May 22, 2013

last para really nostalgic......... :)

May 23, 2013
This comment has been removed by the author.
May 23, 2013

true ....

Post a Comment

  •