Apr 12, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 3

0
ഹൈസ്കൂൾ  കാലഘട്ടത്തിൽ എനിക്കുലഭിച്ച മറ്റൊരു കൂട്ടുകാരി .... അത്യാവശ്യം നർമ്മബോധം ഉള്ള  ആ സ്നേഹിതയോടൊപ്പം ചെലവിട്ട ഓരോ നിമിഷങ്ങളും ആഹ്ലാദപ്രദമായിരുന്നു . അവൾ പറയുന്ന തമാശകളുടെ അർത്ഥ വ്യാപ്തിയെക്കാൾ അത് അവതരിപ്പിക്കുന്ന രീതി വളരെ ആസ്വാദ്യകരമായിരുന്നു . ഓർക്കാൻ  ഒരുപാടു ഇഷ്ടമുള്ള ജീവിതത്തിന്റെ മറ്റൊരു എട് . നല്ലൊരു ഗായിക ആയിരുന്നു കക്ഷി എങ്കിലും വേദികളിൽ കയറാൻ ഭയങ്കര മടിച്ചി ആയിരുന്നു ആ കുട്ടി . അവളുടെ കയ്യില്ലുള്ള പേനകളുടെയും കമ്മലുകളുടെയും ശേഖരം കൗതുകകരമയിരുനു . അച്ഛന്  പേനകള്ലോടും അമ്മക്ക്  വ്യത്യസ്തമായ ആഭരണങ്ങലോടും  ഉള്ള താല്പര്യത്തിന്റെ കഥകളായിരുന്നു അതിനവൾക്ക്  മറുപടി പറയാനുണ്ടയിരുനത്  .


പിന്നെയും കാലങ്ങൾ മുന്നോട്ടു പോകുന്തോറും ജീവിതത്തിലേക്ക് സുഹൃത്തുക്കൾ വന്നുകൊണ്ടിരുന്നു . ഒരു പാവം തൊട്ടാവാടി പെണ്‍കുട്ടി ഉണ്ടായിരുന്നു അവരിൽ . ഏതു കാര്യത്തിലും എനിക്ക്  ഒരുപാടു പ്രോത്സാഹനം തന്നിരുന്നു അവൾ .  ഒന്നുമല്ലാത്ത ഞാൻ എന്തെങ്കിലും ഒക്കെയായത് അവളുടെ കണ്ണിൽ മാത്രമായിരുന്നു . മസാലദോശ വളരെയധികം   ഇഷ്ടപ്പെട്ടിരുന്ന ,ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും ഒത്തിരി വേവലാതിപെട്ടിരുന്ന എന്റെ  ഉറ്റസുഹൃത്ത്‌ .



കോളേജ് ജീവിതത്തിലും കിട്ടി എനിക്ക് ഒരുപാടു നല്ല സുഹൃത്തുക്കളെ . ഒരുപാടു മുടിയുള്ള നന്നായി പാട്ട്  പാടുന്ന ഒരു നാടൻ സുന്ദരിയുണ്ടയിരുനു അതിൽ. എന്റെ എല്ലാ കാര്യത്തിലും എന്നേക്കാൾ ശ്രദ്ധ ചെലുത്തിയിരുന്നു അവൾ . കോളേജിൽ നന്നായി സെമിനാറുകൾ എടുക്കും ,സ്വതസിദ്ധമായ തൃശൂർ ഭാഷയിൽ  വാതോരാതെ സംസാരിക്കുന്ന ഒരു മിടുക്കി . കോളേജ് ലൈബ്രറിയിലേക്ക്  എന്റെ ശ്രദ്ധ തിരിച്ചത് അവൾ ആയിരുന്നു . പിന്നീട് കോളേജ്ലെ കാന്റ്റീനെക്കാളും എനിക്ക് പ്രിയപ്പെട്ട താവളമായി  ലൈബ്രറി മാറാൻ കാരണമായതും അത് തന്നെ ആയിരുന്നു .

( തുടരും ... )

No Response to "ഓർമ മരങ്ങളുടെ വഴിയിലൂടെ - 3"

Post a Comment

  •