Mar 21, 2017

ഇന്ന് മനസ് പറയുന്നത്....

0
ഒരുപാടു നാളുകൾക്കു ശേഷം ഒരു തിരിഞ്ഞു നോട്ടം . മനസ് വളരെ കലുഷിതമാണ് .  വർഷങ്ങൾക്കു  ഇപ്പുറം  കാലം മാറ്റിയെടുത്ത ശീലങ്ങൾ, ഉത്തരവാദിത്തങ്ങൾ ഒഴിവാക്കിയ അഭിരുചികൾ , പഴയ നൊമ്പരങ്ങൾ മാറി പുതിയ വലിയ ആവലാതികൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു .

ഇപ്പോൾ തിരിച്ചറിയുന്നുണ്ട്  കാലചക്രം മുന്നോട്ടു കുതിക്കുമ്പോൾ ചിലതൊക്കെ പുറകോട്ടു വലിച്ചെറിയപെടുന്നുണ്ട് . മനസും ശരീരവും ഏതാണ്ട് തളർന്നു കഴിഞ്ഞു . ഓടിയിട്ടും ഓടിയിട്ടും മരുപ്പച്ച ഇപ്പോഴും അകലെ തന്നെയാണ് .

പഴയ എന്നെ തന്നെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. പക്ഷെ ഓർമ്മകൾ മായുന്നില്ല . പണ്ടത്തെ വിഷാദങ്ങൾക്കു ന്യായികരിക്കാൻ ഒരു കാരണവും കിട്ടുന്നില്ല . പക്ഷെ ഇന്ന് കുറച്ചുകൂടി തീവ്രമായ കാര്യങ്ങൾ ജീവിതം തന്നു കഴിഞ്ഞു. പഴയ തൊട്ടാവാടി ആണെങ്കിലും ഇപ്പോൾ നിര്വികാരയായി മാറിയിരിക്കുന്നു . കരയാൻ പോലും ചിലപ്പോൾ മാറാന് പോയേക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട് .

എന്താണ് പഠിച്ച പാഠങ്ങൾ? എന്താണ് നേട്ടങ്ങൾ ? എന്താണ് നഷ്ടപ്പെടുത്തിയത് ? എവിടെയാണ് എത്തി നില്കുന്നത് അറിയില്ല. ഒന്ന് മാത്രം അറിയാം ഇവിടെ ഇത്രയും കുറിക്കുമ്പോൾ ഭാരം അല്പം കുറഞ്ഞിട്ടുണ്ട് . ചിലന്തി വല കൂടു കെട്ടിയ കാഴ്ചക്കാരില്ലാത്ത നിലംപൊത്താറായ ഏഹ് എഴുത്തുപുരയിൽ ഇത്രയും കുറിക്കുമ്പോൾ എന്തോ തിരിച്ചു പിടിച്ച ഒരു ആശ്വാസം . മനസ് തണുത്തു കഴിഞ്ഞു .

Oct 21, 2015

വീണ്ടും നൊസ്റ്റു

0

ഈ കവിതകൾ ഒന്നും വായിച്ചു ഗ്രഹിക്കാൻ ഉള്ള പാടവം എനിക്ക് അന്നും ഇല്ല ഇന്നും ഇല്ല. എല്ലപോഴും കഥകൾ ആയിരുന്നു എന്നെ ത്രസിപ്പിചിരുന്നത് . സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് പാട പുസ്തകങ്ങളിലെ കവിതകൾ ടീച്ചർമാർ നല്ല സ്വര ശുദ്ധിയും സംഗീത ശാസ്ത്ര നൈപുന്ണ്യമുള്ള പെണ്‍കുട്ടികളെ കൊണ്ട് ഉറക്കെ ചൊല്ലിക്കുന്ന പതിവുണ്ടല്ലോ . അങ്ങനെ ആ പഴയ ക്ലാസ്സ്‌ മുറിയിലെ പാവാടക്കാരി പെണ്‍കുട്ടിയുടെ ഓർമയിൽ മായാതെ നില്ക്കുന്ന ഒന്നുരണ്ടു കവിതകൾ ഉണ്ട് . അതിൽ ഒന്നാണ് സുഗതകുമാരി ടീച്ചറുടെ 'ഒരു പാട്ട് പിന്നെയും'; എന്ന കവിത. അന്ന് ഈ കവിത വായിച്ചാ ചിറകൊടിഞ്ഞ കാട്ടു പക്ഷിയെ യോർത്തു നൊമ്പരപെട്ടത്‌!!

"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌
മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ
വഴിമര ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി "
ഇന്നിപ്പോൾ യാദ്രിശ്ചികമായി വീണ്ടും ഈ കവിത കണ്ടപ്പോൾ പഴയ ഓർമ്മകൾ വീണ്ടും മുന്നിൽ വന്നു സലാം പറഞ്ഞു . സ്കൂൾ ഓർമ്മകൾക്ക്എപ്പോഴും ആ നീലയും വെള്ളയുടെയും പഴയ യുണിഫോമം വാസന തന്നെയാണ് . ഇന്നിരിക്കുന്ന ഒരു എ.സി മുറിയുടെ ചുവര്കൾക്കും തരാനാവാത്ത സുരക്ഷിതത്വം അന്നത്തെ പഴയ ഓടിട്ട ക്ലാസ്സ്‌ മുറിക്കൾക്ക് ഉണ്ടായിരുന്നുവോ . അറിയില്ല . അവിടിവിടെ ആയി തേഞ്ഞു മാഞ്ഞ ചായങ്ങളും കാമുകി കാമുകന്മാർ ഡെസ്കിൽ കോറിയിട്ട പ്രണയാക്ഷരങ്ങളും നീണ്ട ഇടനാഴികളും പൊട്ടിയ ചോക്ക് കഷണങ്ങളും എല്ലാം എല്ലാം നഷ്ടങ്ങളാണ് . നഷ്ടങ്ങൾ അതിന്റെ തിരിച്ചറിവുകൾ അവയുടെ മാധുര്യം പെരുക്കും. മൊബൈൽ ഉം ഇന്റെർനെറ്റും വാട്ട്‌സപ്പും ഫേസ്ബുക്കും കടന്നുവാരാത്ത നിഷ്കളകതയുടെ അലങ്കാരം സ്വന്തമായ അസൗകര്യങ്ങളുടെ ലാളിത്യമുള്ള സ്നേഹത്തിന്റെ സുരക്ഷിതത്വമുള്ള ആ സ്കൂൾ ചുവരുകൾ ഇന്നു പുതിയ കുട്ടികൾക്ക് അന്യമാണ് .പഴയതൊക്കെ ജീര്ണിച്ചതല്ല അതൊക്കെ നന്മയായിരുന്നു..ആ നന്മകൾ ഇപ്പോൾ കാലം കവർനെടുത്ത ഓർമ്മകൾ മാത്രമായി...

Jun 18, 2015

ഒരു തൊട്ടാവാടി കഥ

0തൊടിയിലൂടെ നടക്കുനതിനു ഇടയിലെപ്പോഴോ ആണ് അവൾക്കു കാലിൽ ചെറിയ നീറ്റൽ തോന്നിയത് .  ദൈവമേ ! ഇനി വല്ല പാമ്പും കടിച്ചതാകുമോ എന്ന ശങ്കയോടെ കുനിഞ്ഞു ചുറ്റും നോക്കവേ ആണ് അവൾ ആഹ തൊട്ടാവാടി പൂവ്  കണ്ടത് .ബാല്യത്തിലെ അതെ കൗതുകത്തൊടെ അവൾ വിടര്ന്നിരുന്ന ഇലകളിൽ തൊട്ടു . കൈവിരൽ തിരിച്ചെടുക്കും  മുൻപേ അത്  പിണങ്ങി വാടി കഴിഞ്ഞിരുന്നു . അത് കണ്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി വിരിഞ്ഞു .

തൊട്ടാവാടി എന്ന വട്ടപേര് തനിക്കു ആരാണ് ആദ്യമായി ചാർത്തി തന്നത്  എന്നവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഓർമകളിൽ ആദ്യം ഓടിയെത്തിയത് വിമൽ എന്ന എട്ടു വയസുകാരൻ വികൃതി ചെക്കനായിരുന്നു . കളിക്കൂട്ടുക്കാർകിടയിലെ തല തെറിച്ചവൻ ! എന്തിനായിരുന്നു അന്ന് താൻ ചിണുങ്ങി കരഞ്ഞത് ? ദുബായിലെ മാമൻ കൊണ്ടുവന്ന തന്ന കളർ പെൻസിൽ ഒടിച്ചു കളഞ്ഞതിനോ ? അതോ ശാരദാമ്മായി ടൌണിൽ നിന്ന് വാങ്ങി കൊണ്ടുവന്ന മിനുമിനുത്ത സ്വാദേറിയ ചെമപ്പ് ലഡ്ഡു തട്ടിപറിച്ചെടുത്തതിനൊ ? കൃത്യമായി ഓർത്തെടുക്കാൻ  കഴിയുന്നില്ല.  എങ്കിലും ഒന്ന് തീർച്ച ! ആദ്യമായി തൊട്ടാവാടി എന്ന് കളിയാക്കിവിളിച്ചത്  ആ പഴയ തലതെറിച്ച പയ്യനായിരുന്നു . അന്നത്തെ പഴയ തലതിരഞ്ഞവൻ ഇന്ന് ബംഗ്ലൂരിലെ ഒരു മൾടി നാഷണൽ ഐടി  കമ്പനിയുടെ  ടീം ലീഡ് ആയിരിക്കുന്നു . തറവാട്ടിലെ പഴയ അലമാര തിരഞ്ഞാൽ കിട്ടും അന്നത്തെ പഴയ ആൽബം.. അതിലെ ഏടുകളിൽ അധികവും കാണും വികൃതി പയ്യന്റെ കസറത്തുകൾ .

നഗരത്തിന്റെ പുതിയ ഭാവങ്ങൾ ഒപ്പിച്ചുള്ള  ഏറെ ലൈക്‌കൾ വാരി കൂട്ടുന്ന സെൽഫി പോസ്റ്റുകൾ നിറഞ്ഞു നില്ക്കുന്ന അവന്റെ ഫേസ്ബുക്ക്‌  വാളിൽ പഴയ വീരശൂര പരാക്രമിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താൽ എങ്ങനെ ഇരിക്കും !! അതോർത്തു അവൾക്കു ചിരി വന്നു . വിമലിനു ശേഷവും ഒരുപാടു തവണ അതെ പേരുവിളി അവൾ കേട്ടിട്ടുണ്ട് . സ്കൂൾ കഴിഞ്ഞപ്പോൾ കോളേജിൽ .. ഉദ്യോഗം കിട്ടി ഓഫീസിൽ ചെന്ന നാളുകൾ ...എവിടെയും പഴയ തൊട്ടാവാടിയുടെ ഭാവങ്ങൾ തന്നില് നിന്ന് മാഞ്ഞു പോയിട്ടില്ല എന്നവൾ ഓർത്തു . എന്തിനേറെ പറയന്നു ഉണ്ണികുട്ടൻ വരെ അവൻറെ അമ്മയെ സില്ലി ആൻഡ്‌ സെൻസിറ്റിവ് എന്നാണ് നിരൂപിക്കാറുള്ളത് . നഗരസംസ്കാരത്തിന്റെ സന്തതി ആയ  ഏഴര വയസുകരനു ഗ്രാമവിശുദ്ധിയുടെ തൊട്ടാവാടി പൂവുകൾ  അന്യമായതിൽ  അത്ഭുതമില്ല . 

പഴയ തൊട്ടാവാടി ഒരുപാടു ജീവിതനുഭവങ്ങളിളുടെ  കടന്നു പോയി  . ഉദ്യോഗസ്ഥയും ഭാര്യയും അമ്മയുമായി !
ജീവിതം പല ഭാവങ്ങൾ കാണിച്ചു തന്നു കഴിഞ്ഞു . പ്രണയവും വിരഹവും ഭാഗ്യ നിര്ഭാഗ്യങ്ങളും ജനന മരണങ്ങളും ... പലയിടത്തായി പല ഭാവത്തിൽ പലതിലും തട്ടിതടഞ്ഞും ചിന്നി തെറിപ്പിച്ചും ചിലത് സ്വന്തമാക്കിയും മറ്റുപലതും കൈവെടിഞ്ഞും വീണ്ടും മുന്നോട്ടു ഒഴുകുന്ന ഒരു പുഴ പോലെ !! വേദനകളും സൗഭാഗ്യങ്ങളും പല ആവർത്തി കയട്ടിറക്കങ്ങൽ നടത്തുമ്പോൾ  കൈപേറിയ ഓർമ്മകൾ മായിക്കപ്പെയാണ് .


 മാറ്റങ്ങൾ, അത് ശരീരത്തിനും മനസ്സിനും വന്നിട്ടുണ്ട് . പഴയ എടുത്തുചാട്ടവും  മുന്ശുണ്ഠിയും  പിടിവാശിയും എല്ലാം പ്രായത്തിന്റെ  മാറ്റങ്ങളിൽ എങ്ങോ പൊയ് മറഞ്ഞു . എങ്കിലും പഴയ തൊട്ടാവാടിത്തരം  !! അത് കൂടെത്തന്നെയുണ്ട്‌ !! പണ്ട് ഉറക്കെ കരഞ്ഞിരുനെങ്കിൽ ഇപ്പോൾ നിശബ്ദമായി കരയാൻ പഠിച്ചു കഴിഞ്ഞു എന്ന് മാത്രം  !!

ചിന്തകളിൽ നിന്നുണർത്തിയത്   ഉണ്ണികുട്ടന്റെ നീട്ടിയ വിളിയാണ് . ഉണ്ണിക്കുട്ടന് കാണാൻ തൊടിയിലെ തൊട്ടാവാടി പറിക്കാനായി അവൾ കുനിഞ്ഞപ്പോഴേക്കും അത് പഴയതിലും ഭംഗിയായി വിരിഞ്ഞു കഴിഞ്ഞിരുന്നു . പഴയകാല കുസൃതിയുടെ ബാക്കികണം പോലെ വന്ന ഒരു നിമിഷം വീണ്ടും ആ തൊട്ടാവാടി തൊട്ടുവാടിച്ചു കൊണ്ട്  ഒരു  ചെറു  കതിർപ്പുമായി അവൾ വീട്ടിലേക്കു നടന്നകന്നു .    

May 5, 2014

Status Mania !!!!!!!!

0
Life seems like a snake and ladder game, wen u escapes and gets into a ladder but u realize u r on th way to enter into the bigger snake's mouth .

 Just sleep as though u lost all ur senses but sleep nvr cms wen u really desire and deserve for it.I cud see the red and orange lights moving. Beautiful to watch city in lights...


Apr 5, 2014

ഓർമ്മയിൽ വിരിഞ്ഞ പൂക്കൾ

1
ഇവിടെ  കുറിച്ചിട്ട് വളരെയായിരിക്കുന്നു . ഇതിനു മുൻപ് പല  സന്ദർഭങ്ങളിലും എഴുതാൻ ഉതകുന്ന പല വിഷയങ്ങളും മനസിലേക്ക് വന്നിരുന്നു പക്ഷെ അപ്പോഴൊന്നും അത്  എവിടെയെങ്കിലും ഒന്ന് കുറിച്ചിടാൻ  സാധിച്ചില്ല .വളരെ പരിമിതമായ എന്റെ ഈ ലോകം ,അല്പം മാത്രം ലോകപരിചയം ഹ്രസ്വമായ ജീവിതാനുഭവങ്ങൾ ...  ഇതിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞു വന്ന നേർത്ത  ചിന്താസരണി .. അതിലെ ഏടുകൾ കൊണ്ട് ഞാൻ ഒരു ബോറൻ ബ്ലോഗ്ഗർ ആയി മാറുകയാണോ ? ഇനി അങ്ങനെയാണെങ്കിൽ  കൂടി ഈയൊരു പോസ്റ്റ്‌ കൂടി പ്രിയ സുഹൃത്തുക്കൾ സഹിക്കാൻ  ദയവു   കാണിക്കുക .ഏതാണ്ട് ഓർമ വെച്ച കാലം മുതൽ എന്റെ ജീവിതത്തിന്റെ അടുത്തുനിൽക്കുന്ന എന്നെ അതിശയിപ്പിച്ച ഒരാളെ കുറിച്ച് നിങ്ങളോട്  അറിയിക്കാതെ വയ്യ .പതിവ് പോസ്റ്കളിലെ പോലെ തന്നെ പേര് വെളിപ്പെടുത്തി  കൊണ്ട് സ്വകാര്യത  ഹനിക്കാൻ ഞാൻ ഒരു ഒരുമ്പെടുന്നില്ല . എങ്കിലും മറ്റു ചില വിവരങ്ങൾ മാത്രം നല്കാം . ഇദേഹം ഒരു സ്കൂൾ മാഷാണ് . വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങളുടെ ഒരു നല്ല അയല്ക്കാരായി മാറിയ ഒരു കുടുംബത്തിലെ ഗൃഹനാഥനും . കാഴ്ചയിൽ കൃശഗാത്രനും സൗമ്യ പ്രകൃതിയുമായിരുന്നു അദ്ദേഹം. നന്നേ  ചെറുതായിരിക്കുമ്പോളെ  തന്നെ ഞാനും അവിടെയുള്ള മറ്റു കുട്ടികളും എല്ലാം മാഷിനോട്കൂട്ടായി . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ഒരു ഉപദേഷ്ടാവ് എന്ന രീതിയിലായി അദേഹത്തിന്റെ സ്ഥാനം .സാർ എന്ന് ഞങ്ങൾ സ്നേഹപ്പൂർവം വിളിച്ചു പോന്നിരുന്ന അദേഹത്തിന്റെ ഏറ്റവും വല്യ പ്രത്യേകത അദേഹം തികഞ്ഞ ഒരു കലാകാരൻ ആണെന്നതാണ് . ബഹളങ്ങളിൽ നിന്നൊഴിഞ്ഞു എപ്പോഴും ശാന്തനായി ഏതെങ്കിലും കലാവിരുതുകൾ ഒരുക്കുന്നതിൽ കക്ഷി എപ്പോഴും താല്പര്യം കാണിച്ചിരുന്നു . മറ്റുള്ളവരിൽ നിന്ന് വിഭിന്നമായ ഈ ഒരു പ്രകൃതം കൊണ്ട് സാർ എന്റെ ശ്രദ്ധ എപ്പോഴും  ആകർഷിച്ചു . മാഷിന്റെ മക്കൾ എന്റെ കളി കൂട്ടുക്കാരും ആയിരുന്നു .


ഒരു തവണ വീടിനോട് ചേർന്നുള്ള  ചെറിയ പൂന്തോട്ടത്തിൽ ഒരു സ്വാതന്ത്ര്യ  ദിനത്തിൽ  അദേഹം ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖക്കൊത്തു ചെറിയ പരവതാനി കണക്കെ പുൽത്തകിടി തീർത്തു ,വക്കിൽ ചുവ്വന്ന ചെടി വെച്ച് ഒരു അതിർത്തിയും ക്രമീകരിച്ചു . ഇത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു . വേറൊരു തവണ അദേഹം തനിച്ചു തീർത്തു മത്സ്യങ്ങൾ നിറഞ്ഞ ചെറിയ ആമ്പൽ കുളം .രൂപകൂട് , മറ്റു കരകൌശല വസ്തുക്കൾ , പള്ളി പെരുന്നാളിന് നിർമ്മിക്കുന്ന ചെറിയ കുരിശുകൾ , ഓണത്തിന് ഒരുക്കുന്ന പൂക്കളം ,ക്രിസ്മസ് ആകുമ്പോൾ ആകർഷണീയമായ ക്രിസ്മസ് ട്രീ , പുൽക്കൂട്‌ ... അങ്ങനെ എന്തെല്ലാം എന്തെല്ലാം അത്ഭുതങ്ങൾ .പ്രകൃത്യനുസരണമായ രീതിയിലുള്ള അദേഹത്തിന്റെ എല്ലാ സൃഷ്ടികളും ഹൃദവും കുറ്റമറ്റതും ആയിരുന്നു . ഒപ്പം തന്നെ കുലീനവും സൌമനസ്യപൂർവുമായുള്ള പെരുമാറ്റരീതി കൊണ്ട്  എല്ലാവരിൽ നിന്ന് അദേഹം വേറിട്ട്‌ നിന്നു .ഒരിക്കൽ അദേഹം എനിക്ക് ഒരു കളിവീണ സമ്മാനമായി തന്നതോർക്കുന്നു . ചിരട്ടയിൽ പ്ലാസ്റ്റിക്‌ കവർ ഇറുകെ കെട്ടി , ചെറിയ ഒരു ചരട് കൊണ്ട് കുറുകെ കെട്ടി... ചന്തമുള്ള ഒരു കളിവീണ. അത് ഒരിക്കലും വിലമതിക്കാൻ കഴിയാത്ത ഒരു സമ്മാനമായി അന്നും ഇന്നും ഞാൻ പരിഗണിക്കുന്നത്  .അവിടുത്തെ കുട്ടികൾക്ക് അന്ന് അദേഹം പഴയ ഓലമടൽ കൊണ്ടുള്ള ക്രിക്കറ്റ്‌ ബാറ്റ് ഉണ്ടാക്കി നല്കുമായിരുന്നു .പിന്നെ പ്ലാവില കൊണ്ട് തൊപ്പി ,തവി എല്ലാം എല്ലാം ഉണ്ടാക്കി  കാണിച്ചു തരുമായിരുന്നു . വർഷങ്ങൾ മുന്നോട്ടു പോയി .ശാരിരികവും മാനസികവുമായ മാറ്റങ്ങൽ എല്ലാവരിലും വന്നു . മാറ്റങ്ങൾക്കിടയിൽ എവിടെ വെച്ചോ പഴയ ആ സൗഹൃദത്തിനു  അകലം വന്നു .ഞാനും എന്റെ തിരക്കുകളിൽ മുങ്ങിപോയ്കൊണ്ടിരുന്നു .ഇപ്പോൾ വല്ലപ്പോഴും ഉള്ള ഒന്നോ രണ്ടോ സൗഹൃദ സംഭാഷങ്ങളിൽ ഒതുങ്ങുന്നു എല്ലാ ബന്ധങ്ങളും .എങ്കിലും ഞാൻ ലോകത്തോട്‌ വിളിച്ചു പറയാൻ ആഗ്രഹിക്കുകയാണ് ...എന്നും വെളിച്ചത്തിന്റെ... നന്മയുടെ ആൾ രൂപമായി എന്റെ മനസ്സിൽ ഉള്ള ഒരു വ്യക്തിവൈശിഷ്‌ട്യത്തെക്കുറിച്ച് .ബാല്യത്തിൽ നന്മ മരങ്ങൾ നട്ടുതന്ന പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച... ചെറിയ കാര്യങ്ങളിൽ സന്തോഷങ്ങൾ കണ്ടെത്താൻ പഠിപ്പിച്ച ഒരു നല്ല വഴികാട്ടി .
വാൽ കഷ്ണം  :

ഇതോടൊപ്പം പണ്ട് പറ്റിയ ഒരു അമളി കൂടി ചേർക്കട്ടെ .ഞാൻ അന്ന് ചെറിയ ക്ലാസ്സിലാണ് . കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല .എങ്കിലും ഞാൻ പറയട്ടെ ബാലരമക്കു അഞ്ചു രൂപയായിരുന്ന കാലഘട്ടം ആയിരുന്നു . ഞാൻ അന്ന് ഒരു കടുത്ത ഒരു ബാലരമ ഫാൻ ആയിരുന്നു. അന്ന് വീട്ടിൽ നിന്ന് ബാലരമ വാങ്ങാൻ വേണ്ടി എനിക്കും കിട്ടി ഒരു അഞ്ചു രൂപ. ആണ് അത് ഒരു നിധി പോലെ തോന്നിച്ചു.നല്ല കട്ടിയുള്ള സുന്ദരൻ  ഒരു അഞ്ചിന്റെ കൊട്ടൻ .കട്ടിലിൽ കിടന്നു തിരിച്ചും മറിച്ചും ഞാൻ അതിന്റെ ചന്തത്തിൽ അത്ഭുതം കൂറി . അശ്രദ്ധമായ ഏതോ ഒരു നിമിഷത്തിൽ ഈ കൊട്ടൻ എന്റെ വായിലായി .അവിശ്വസനീയമായി തോന്നുമെങ്കിലും ഞാൻ അത് വിഴുങ്ങി . വല്ലാത്ത ഒരു ആശങ്ക അതോടെ എന്നെ ബാധിച്ചു .എങ്ങാനും മരിച്ചു പോയേക്കുമോ എന്നായിരുന്നു എന്റെ ഉല്‍ക്കണ്ഠ. വീട്ടിൽ ഇക്കാര്യം തുറന്നു പറയാൻ എന്റെ ഭീരുത്വം അനുവദിച്ചില്ല . അന്ന് ഞാൻ ഓടി ഈ മാഷിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു . മരിച്ചു പോകില്ല എന്ന ഉറപ്പു കിട്ടിയപ്പോൾ പിന്നെ അഞ്ചു രൂപ കണ്ടെടുക്കാനായി ഉദ്യമം . അതിനായി കിട്ടി സാറിന്റെ വക ഒരു ടിപ് ."പഴം കഴിക്കുക ". അന്ന് മുതൽ കുറച്ചു നാൾ പഴം കഴിച്ചു കൊണ്ട് അഞ്ചിന്റെ കൊട്ടാൻ ഇറങ്ങി വരുന്നതും കാത്തു ഞാനിരുന്നുനത് ഇന്നും ചിരിയോടെ ഓർക്കുന്നു .


Jan 9, 2014

Awe-inspiring tips towards Success

0
 First of all,let me thank my friend .He was the man who sent this message to me,and I truly felt it is worthy to be shared with the world.So I m here to circulate this elementary but inspiring message.


21 Suggestions for Success

1) Marry the right person. This one decision will determine 90% of your happiness or misery.
2) Work at something you enjoy and that’s worthy of your time and talent.
3) Give people more than they expect and do it cheerfully.
4) Become the most positive and enthusiastic person you know.
 5) Be forgiving of yourself and others.
6) Be generous.
 7) Have a grateful heart.
8)Persistence, persistence, persistence.
 9) Discipline yourself to save money on even the most modest salary.
 10) Treat everyone you meet like you want to be treated.
 11) Commit yourself to constant improvement.
12) Commit yourself to quality.
13) Understand that happiness is not based on possessions, power or prestige, but on relationships with people you love and respect.
14) Be loyal.
15) Be honest.
16) Be a self-starter.
 17)Be decisive even if it means you’ll sometimes be wrong.
18) Stop blaming others. Take responsibility for every area of your life.
19) Be bold and courageous. When you look back on your life, you’ll regret the things you didn’t do more than the ones you did.
20) Take good care of those you love.
21) Don’t do anything that wouldn’t make your Mom proud.

Dec 11, 2013

I m so haaaappy :)

2
I am feeling so haaaappy without any reason.I feel like being kiddish and naughty and chatty here :) I remember I was quite out of mood yesterday,I was in zero energy level :( I dint even had fair conversions with amma too. I got into bad temper easily,provoked for silly matters so soon.I felt a strong hatred for my character.But thank god I m changed today,just before half an hour...And thanks to the guys here at my office,who make me burst into laughter and my sweet friend who always has an ear to my tootti chutti problems,and for her extreme tolerance towards me.I don't want to name out each by person but the guys who always tries to keep my mouth open they never let me stay in my silent mode,hey you are the one's who always puts a smile on my face :)I cant exclude my big chat buddies (not exactly chats but sporty friendly wars are actually going on between us) who make me keep live,who bear me on my both extreme mind states.And my dear chum,within the mere 3 years,what to say he seem to know my ways better than me sometimes.I still don't know how he get to know the sheer variations of emotions from the least possible hello's.And my sweetest friend who pampered me a lot,my ex-room mate,I miss her a lot,better I don't talk much about her,for I go over and over again to my depressed mood.And last but not least I love my family :) I love my amma,pappa and my naughty brother <3 .

I wrote this post here,cuz may be I might over think and get into strange mind state again.Even that time I can read this once again and smile cuz I have a lot of people to count around me who just love to see me smiling :)

Nov 22, 2013

Shhh..!!! Try Answering Questions :)

0
I m sharing some thought provoking questions which caught my eyes... just try answering these...If you could make a 30 second speech to the entire world, what would you say?


If you were going to die at midnight, what would you be doing at 11:45pm?How do you really KNOW anything for sure?If you had all the money in the world but still had to have some kind of job, what would you choose to do?When you’re 70 years old, what will matter most to you? Likewise if you are able to live till 90 what would be thinking?What do you regret most so far in life?How can you apply the lesson you learned from that regret to your life TODAY?What would you change if you were told with 100% certainty that God does not exist? Or if you don’t believe in God, that he does exist?If you lost everything tomorrow, whose arms would you want to run into? Does that person know how much they mean to you?Do you fear death? If so, do you have a good reason?What would you change if you knew you were NEVER going to die?If you were at heaven’s gates, and God asked “you why should I let you in?”, what would you say?When will you be good enough for you? Is there some breaking point where you will accept everything about yourself?Is the country you live in really the best fit for you?What would people say about you at your funeral?What small thing could you do to make someone’s day better?(If you believe in god) would your relationship with god change it all if you were told with 100% certainty that he was actually a she?What do you believe stands between you and complete happiness? 
  •