Oct 24, 2013

പേരിടാത്ത പോസ്റ്റ്‌

0
എന്നെ പിടിച്ചുല്ലക്കുന്നത്  എന്തായിരിക്കാം ...എന്ത് കൊണ്ടാണ് ഈ വലിയ നിരാശയിൽ ഞാൻ എപ്പോഴും ചെന്നെത്തുന്നത് ...ഇടയ്കിടെ മനസ്സിനെ മൂടുന്ന ഈ വിരക്തി ... ചൂണ്ടികാണിക്കാൻ കാരണങ്ങൾ ഇല്ലാതെ...എന്നെ തന്നെ ഒരു വലിയ മൂടൽ മഞ്ഞിലേക്ക് തള്ളിയിടുന്ന.. എന്നെ അസ്വസ്ഥയാക്കുന്ന ...എന്റെ ഊർജം മൊത്തം ചോർത്തുന്ന...ഏതെങ്കിലും ചെകുത്താൻ എന്റെയുള്ളിൽ കുടികൊള്ളുനുണ്ടാവും..എത്ര കൂട്ടി കിഴിച്ചിട്ടും ഞാൻ ഒരു നിഗമനത്തിൽ എത്തിയില്ല .എങ്കിലും ഈ അസ്വസ്ഥമായ മാനസികാവസ്ഥ എന്നെ പോലെ പലെരെയും അല്ലട്ടുന്നുവെന്നു അടുത്തിടെ അറിയാൻ കഴിഞ്ഞു.



ഞാൻ പൂർണമായും തകർന്ന ഒരു ആത്മാവ് അല്ല .മരണം എന്നെ പിടികൂടിയിട്ടില്ല .എന്റെ എല്ലാ ആന്തരാവയവങ്ങളും താരതമ്യേന ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നുണ്ട് .പക്ഷെ മനസ്സ് നിറയെ ചത്ത്‌ വീണ ചിത്രശലഭങ്ങളും ഈയാം പാറ്റകളും മാത്രം .അവിടെ മോഹങ്ങളില്ല ,കാഴ്ചപാടുകളില്ല എന്തിനു പറയുന്നു സ്നേഹം പോലും ഇല്ല .വെറും ശ്മശാന ഭൂമി..ഓരോ ദിവസവും ഈ ശ്മശാന ഭൂമിയുടെ കാവല്ക്കാരിയായി ഞാൻ ഉറക്കം ഉണരുന്നു .ആഹാരം കൊണ്ടു പോഷിപ്പിച്ചും കളിതമാശകളുടെ ലോകം തീർത്തും എന്റെ തന്നെ ഉയരതെഴുനെല്പ്പിനായി വിഫല ശ്രമങ്ങൾ നടത്തുന്നു .പക്ഷെ പരാജയത്തിന്റെ വേദന പേറി ഓരോ ദിനാന്ത്യവും തളർന്ന മനസുമായി വീണ്ടും ഞാൻ ഉറങ്ങുന്നു .

എനിക്കറിയാം ചിലരെങ്കിലും എന്റെ ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ വായിച്ചു ഏതെങ്കിലും നിരാശ കാമുകിയുടെ വാക്കുകള അയി വിവക്ഷിചേക്കാം .ആവട്ടെ ...ഞാൻ അത് കാര്യമാക്കുന്നില്ല ...ആളുകള എന്തും പറഞ്ഞു കൊള്ളട്ടെ ...തിരുത്താൻ ഞാൻ ഉദേശ്ശിക്കുന്നില്ല .ഒരു കാര്യം മാത്രം പറഞു കൊള്ളട്ടെ .. ഞാൻ ഒരു നിരാശ കാമുകിയൊന്നുമല്ല .കാരണം എന്റെ എന്റെയുള്ളിൽ കാമം ഇല്ല സ്നേഹം പോലും ഇല്ല... ഞാൻ വെറും സ്വാർഥി..

ഉള്ളിന്റെ ഉള്ളിലെ എല്ലാത്തിനോടും ഉള്ള ഈ വിടപറയൽ എന്നിലേക്ക്‌ ഒതുങ്ങികൂടൽ ... അതെന്നെ എവിടെ എത്തിക്കും അറിഞ്ഞു കൂടാ ..ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ മാത്രം ബാക്കി ആക്കി മറ്റൊരു ദിവസം കുടി ആയുസിൽ നിന്നും കൊഴിഞ്ഞു വീണു..


  •