Oct 21, 2015

വീണ്ടും നൊസ്റ്റു

0

ഈ കവിതകൾ ഒന്നും വായിച്ചു ഗ്രഹിക്കാൻ ഉള്ള പാടവം എനിക്ക് അന്നും ഇല്ല ഇന്നും ഇല്ല. എല്ലപോഴും കഥകൾ ആയിരുന്നു എന്നെ ത്രസിപ്പിചിരുന്നത് . സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് പാട പുസ്തകങ്ങളിലെ കവിതകൾ ടീച്ചർമാർ നല്ല സ്വര ശുദ്ധിയും സംഗീത ശാസ്ത്ര നൈപുന്ണ്യമുള്ള പെണ്‍കുട്ടികളെ കൊണ്ട് ഉറക്കെ ചൊല്ലിക്കുന്ന പതിവുണ്ടല്ലോ . അങ്ങനെ ആ പഴയ ക്ലാസ്സ്‌ മുറിയിലെ പാവാടക്കാരി പെണ്‍കുട്ടിയുടെ ഓർമയിൽ മായാതെ നില്ക്കുന്ന ഒന്നുരണ്ടു കവിതകൾ ഉണ്ട് . അതിൽ ഒന്നാണ് സുഗതകുമാരി ടീച്ചറുടെ 'ഒരു പാട്ട് പിന്നെയും'; എന്ന കവിത. അന്ന് ഈ കവിത വായിച്ചാ ചിറകൊടിഞ്ഞ കാട്ടു പക്ഷിയെ യോർത്തു നൊമ്പരപെട്ടത്‌!!

"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌
മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ
വഴിമര ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി "
ഇന്നിപ്പോൾ യാദ്രിശ്ചികമായി വീണ്ടും ഈ കവിത കണ്ടപ്പോൾ പഴയ ഓർമ്മകൾ വീണ്ടും മുന്നിൽ വന്നു സലാം പറഞ്ഞു . സ്കൂൾ ഓർമ്മകൾക്ക്എപ്പോഴും ആ നീലയും വെള്ളയുടെയും പഴയ യുണിഫോമം വാസന തന്നെയാണ് . ഇന്നിരിക്കുന്ന ഒരു എ.സി മുറിയുടെ ചുവര്കൾക്കും തരാനാവാത്ത സുരക്ഷിതത്വം അന്നത്തെ പഴയ ഓടിട്ട ക്ലാസ്സ്‌ മുറിക്കൾക്ക് ഉണ്ടായിരുന്നുവോ . അറിയില്ല . അവിടിവിടെ ആയി തേഞ്ഞു മാഞ്ഞ ചായങ്ങളും കാമുകി കാമുകന്മാർ ഡെസ്കിൽ കോറിയിട്ട പ്രണയാക്ഷരങ്ങളും നീണ്ട ഇടനാഴികളും പൊട്ടിയ ചോക്ക് കഷണങ്ങളും എല്ലാം എല്ലാം നഷ്ടങ്ങളാണ് . നഷ്ടങ്ങൾ അതിന്റെ തിരിച്ചറിവുകൾ അവയുടെ മാധുര്യം പെരുക്കും. മൊബൈൽ ഉം ഇന്റെർനെറ്റും വാട്ട്‌സപ്പും ഫേസ്ബുക്കും കടന്നുവാരാത്ത നിഷ്കളകതയുടെ അലങ്കാരം സ്വന്തമായ അസൗകര്യങ്ങളുടെ ലാളിത്യമുള്ള സ്നേഹത്തിന്റെ സുരക്ഷിതത്വമുള്ള ആ സ്കൂൾ ചുവരുകൾ ഇന്നു പുതിയ കുട്ടികൾക്ക് അന്യമാണ് .പഴയതൊക്കെ ജീര്ണിച്ചതല്ല അതൊക്കെ നന്മയായിരുന്നു..ആ നന്മകൾ ഇപ്പോൾ കാലം കവർനെടുത്ത ഓർമ്മകൾ മാത്രമായി...
  •