May 26, 2013

ഓർമ മരങ്ങളുടെ വഴിയിലുടെ - 9

1
ഭാഗ്യമെന്നു പറയട്ടെ , ജോലിസ്ഥലത്തും വീണ്ടും കുറച്ചു നല്ല മനസ്സുകളെ കണ്ടുമുട്ടാൻ കഴിഞ്ഞു. ഇവിടെ വന്നു പരിചയപ്പെട്ട ഒരു തലശ്ശേരി സ്വദേശി പിന്നീട് എനിക്ക് പിരിയാൻ വയ്യാത്ത സുഹൃത്തായിമാറിയിരിക്കുന്നു . വെറുമൊരു കൂട്ടുകാരി മാത്രമല്ല ചിലവേളകളിൽ എനിക്കില്ലാതെ പോയ ഒരു സഹോദരിയെ പോലെയാണെനിക്ക്  അവൾ.ചിത്രരചനയിലുള്ള ആ കുട്ടിയുടെ പാടവം എന്നെ അത്ഭുതപ്പെടുത്തി . പലകാര്യങ്ങളിലും ഉള്ള ഒരേ മനസ്സ് ഞങ്ങളെ ഒത്തിരി അടുപ്പിച്ചു . ഒരുപക്ഷെ  ഇങ്ങനെ ഒരാളിലായിരുന്നു എങ്കിൽ എന്റെ ഓഫീസ് ജീവിതം ഞാൻ വളരെ പെട്ടെന്ന് തന്നെ മടുത്തു പോയേനെ  !! ഇപ്പോഴും വൈകുന്നേരങ്ങളിൽ ബസ്‌ സ്റൊപിലേക്കുള്ള ആ ചെറിയ ദൂരം നടത്തം എനിക്ക് പ്രിയപെട്ടതാണ് , ഒരു ദിവസത്തിലെ മുഴുവൻ പിരിമുറുക്കങ്ങളെയും  അലിയിക്കാൻ പോന്നതാണ് ആ ചെറിയ ഇടവേള .

ജോലിയിൽ പ്രവേശിച്ചു ഏറെ മാസങ്ങൾക്ക് ശേഷവും ഓഫീസിൽ എന്റെ ജീവിതം വളരെ നിശ്ചലമായി നീങ്ങി .അതുകൊണ്ട് തന്നെ എനിക്കത്  വളരെ വിരസമായി തോന്നി , പ്രതേകിച്ചു ഒന്നിലും ഒരു താല്പര്യം തോന്നിയിരുന്നില്ല . കൂടുതൽ സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല . എന്റെ കരിയർ സ്വപ്നങ്ങളിൽ എത്തിച്ചേരാൻ കഴിയാഞ്ഞത് കൊണ്ടാവാം ആ നാളുകളിൽ എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ്‌ തോന്നി തുടങ്ങിയിരുന്നു . നേരം വെളുക്കുമ്പോൾ വല്യ പ്രയാസമായിരുന്നു ... എങ്ങനെയും  ഒന്ന് വൈകുന്നേരമായി ഹോസ്റ്റലിൽ എത്തിയാൽ  മതി എന്നാകും ചിന്ത . വീട്ടിൽ പോകാനായിരുന്നു എപ്പോഴും  വെമ്പൽ . ഒരു തരം  അന്യഗ്രഹ ജീവിയെപോലെ കുറെ നാളുകൾ അങ്ങനെ കഴിഞ്ഞുപോയി . എനിക്ക് തോന്നുന്നു എന്റെ നിസംഗഭാവവും ഊമഭാവവും കൊണ്ട് ഒരു പക്ഷെ എന്റെ സഹപ്രവർത്തകർ മടുത്തു പോയിടുണ്ടാവും .

വളരെ വൈകിയാണ് ഞാൻ കുറച്ചു പേരോടെങ്കിലും അടുത്തത് . പക്ഷെ അവരെ അടുത്ത് അറിഞ്ഞപ്പോൾ അത് കുറച്ചു കൂടെ നേരത്തെ ആവാമെന്ന് തോന്നിപോയി . അവരെല്ലാം വളരെ ഫലിത പ്രിയരും രസികന്മാരുമായ ഒരു പറ്റം നല്ല മനസുകൾ ആയിരുന്നു . എപ്പോഴും ഏതു  കാര്യത്തിനും സഹകരിക്കുകയും പ്രോത്സാഹിപ്പികുകയും ചെയുന്നവരായിരുന്നു അവരെല്ലാം .  ഓരോത്തർക്കും ഓരോ മേഖലയിലായിരുന്നു പ്രാവീണ്യം . ഓരോത്തർക്കും അവരുടേതായ കുറെ സ്വപനങ്ങളും ... എങ്കിലും ആരും ആരുടെയും സ്വപങ്ങളിൽ എത്തിച്ചേർന്നിട്ടില്ല .എന്നാൽ ആരുടെയും സ്വപങ്ങൾ അത്ര വിദൂര ഭാവിയിലും അല്ലതാനും . എന്റെ സ്വപങ്ങൾക്കൊപ്പം അവരുടെ എല്ലാവരുടെയും മോഹങ്ങളും പൂവണിയുന്ന നാളിനായി ഞാനും കാത്തിരിക്കുന്നു . എനിക്ക് തോന്നുന്നു എല്ലാ മികച്ച വ്യക്തിത്വങ്ങളുടെയും വളർച്ചക്ക്  മുൻപുള്ള തുടക്ക കാലത്ത് അവരോടൊപ്പം ചിലവിടുന്ന നാളുകൾക്ക്  അവർ പ്രശസ്തരായി കഴിഞ്ഞുള്ള  നാളുകലെക്കാൾ മധുരം കൂടുമെന്നാണ് . അങ്ങനെ എങ്കിൽ എനിക്കും അങ്ങനെ കുറച്ചു മധുരിക്കുന്ന ഓർമകളാണ്  ഇവരോടൊപ്പം ഉള്ളത് .

ശരിക്കും പറഞ്ഞാൽ ഇവിടിരിക്കുമ്പോൾ ഞങ്ങൾ എല്ലാം വീണ്ടും ഒരു കോളേജ് മൂഡിലാവുകയാണ്  . ആദ്യമുണ്ടായിരുന്ന വിരസത നീങ്ങി , ഇപ്പോൾ  കുറച്ചു കൂടി താല്പര്യമായി തുടങ്ങി . തമാശ പറയുമ്പോൾ അപാര ടൈംമിങ്ങാണ്  ഇവർക്കെല്ലാം . സ്ക്രിപ്റ്റ് ഇല്ലാതെയുള്ള ഇവരുടെ നേരമ്പോക്കുകൾ തികച്ചും രസകരമാണ് . എല്ലാവരും കൂടിയാൽ പിന്നെ  ഹാസ്യ താരങ്ങൾ ഒന്നിച്ച പ്രതീതിയാണ്  . ഒരാൾ തുടങ്ങുകയെ വേണ്ടു ... ശേഷമുള്ളവർ ഏറ്റുപിടിക്കുകയായി . ഓരോ സന്ദര്‍ഭങ്ങളിലും ഓരോതരുടെ മേലെയാണ് ആക്രമണം . പിന്നെ ചിരിക്കാൻ തയാറായി ഇരുന്നാൽ മതിയാകും . 

ഒരു  പൂവിന്റെ ഇതളുകൾ പോലെയാണ് ഞങ്ങൾ എല്ലാവരും .എല്ലാ ദളങ്ങളും ചേരുമ്പോഴാണ് അതിനു അഴക്‌ വരുന്നത് ... അതിൽ ഒരിതൾ എങ്കിലും ഇല്ലാതെ വന്നാൽ അത് പൂർണമാകില്ല . ഒരാൾ അവധി ആകുമ്പോൾ അന്ന് മൊത്തം ആ ഒരു വിടവ് അറിയാൻ കഴിയും  .കോളേജ് കഴിഞ്ഞതിൽ പിന്നെ ആ മട്ടിൽ ദിവസങ്ങൾ ആസ്വദിക്കുന്നത്  ഈ അടുത്ത കാലത്തയാണ് . അന്നത്തെ ആ ആണ്‍-പെണ്‍ ഭേദമെന്യ ഉണ്ടായിരുന്ന നല്ല ഒരു പറ്റം  സുഹൃത്തുക്കളുടെ ഓർമ്മകൾ ഉണർത്തുകയാണ്  ഇവിടുള്ള എന്റെ സ്നേഹിതരും . ഇനി ഒരു നാൾ മറ്റൊരു ജോലി സ്ഥലത്തേക്ക് ചേക്കേറുമ്പോൾ ... ഈ നല്ല കൂട്ടുകാരുമായുള്ള ഓർമകളും  കൂട്ടിനുണ്ടാകും എന്നുറപ്പ്.

(തുടരും ... )

1 Response to ഓർമ മരങ്ങളുടെ വഴിയിലുടെ - 9

May 27, 2013

life is like that... a blend of things make life perfect...

Post a Comment

  •