Jul 6, 2013

അവസാനം ഞാനും തീരുമാനിച്ചു നന്നായി കളയാം !!!

3
രുചികരമായ ഭക്ഷണം  കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്  എങ്കിലും അത് സ്വന്തമായി തന്നെ ഉണ്ടാക്കി കഴിക്കണം എന്ന ഒരു  നിർബന്ധ ബുദ്ധി എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല .പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുതായിട്ട് എങ്കിലും അടുക്കളയിൽ  കയറി ഒന്ന് പെരുമാറാൻ ഒരു മോഹം .ഒരു വർഷമായുള്ള  ഹോസ്റ്റൽ  ജീവിതം എന്നെ അത്യാവശ്യം നല്ല ഒരു  മടിച്ചിയായി മാറ്റിയിട്ടുണ്ട് .എങ്കിലും ദിവസം പ്രതി വർധിച്ചു  വരുന്ന കുടുംബത്തിൽ നിന്നുള്ള പരാതിയും ഒരു പെണ്‍കുട്ടി (പോത്ത് പോലെ വളർന്നു  എന്ന് പറയപ്പെടുന്നു പക്ഷെ എനിക്ക് അങ്ങനെ ഒരു അഹംങ്കാരവും  ഇല്ല) എന്ന നിലക്കും  അടുക്കളയും ആയി ഒരു ഐക്യത്തിൽ പോകുന്നത്  എന്ത് കൊണ്ടും നല്ലതായിരിക്കും എന്ന്  ഇടയ്ക്കിടയ്ക്ക്  തോന്നാറുണ്ട് .പക്ഷെ സ്വന്തം പാചക നൈപുണ്യത്തിൽ  എനിക്ക് തന്നെ ഉള്ള ഒരു വിശ്വാസ കുറവും ജന്മന ഉള്ള അലസതയും അങ്ങനെ ഒരു സാഹസത്തിനു തുനിയുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു കൊണ്ടേയിരുന്നു .അത് കൊണ്ട് തന്നെ അടുകളയിൽ നിന്ന് അമ്മ അവധി എടുക്കുമ്പോൾ മാത്രമേ   എന്റെ പാചക ശിക്ഷ വീട്ടുക്കാർക്കു  അനുഭവികേണ്ടി വന്നുള്ളൂ .വീട്ടിൽ ചെന്നാലും ചായയിടലും അല്ലറ ചില്ലറ അസ്സിടന്റ്റ് പണികളും  മാത്രം ചെയ്തു കൊണ്ട്  വിലസുക ആയിരുന്നു  പതിവ് .



പക്ഷെ ഇത്തവണ കാര്യമായി തന്നെ ഒരു കൈനോക്കാം എന്നാ മട്ടിലാണ് കാര്യങ്ങൾ .നല്ല ഭക്ഷണം കഴിക്കണം എന്ന് മാത്രമല്ല അത് ഉണ്ടാക്കാൻ കൂടി അറിഞ്ഞിരിക്കണം എന്ന ഒരു തിരിച്ചറിവ്  വൈകിയാണെങ്കിലും സ്വയം തോന്നിയിരിക്കുന്നു .തുടക്കം മോശമാകാതിരിക്കാൻ ഞാൻ നമ്മുടെ ഗൂഗിൾ നോട് തന്നെ ആരാഞ്ഞു കുറെ നല്ല പാചകകുറിപ്പുകൾ .സംഭവം ഉഷാറാണ് കേട്ടോ ..ഉടനെ തപ്പി തന്നിലെ ഗൂഗിൾ അമ്മാവൻ...ദാ  പിടിച്ചോ എനിക്ക് കിട്ടിയ ഒരു നല്ല ലിങ്ക് ..
http://www.mariasmenu.com/ .ഇനി എന്നെപോലെ നന്നാവാൻ മനസിൽ ഉദ്ദേശിച്ചിട്ടുള്ള മറ്റു മിടുക്കിക്കൾക്കും  (വേണമെങ്കിൽ  മിടുക്കന്മാർക്കും )  ഒരു ഉപകാരമായി കൊള്ളുമെങ്കിൽ  അങ്ങനെ ആകട്ടെ  എന്ന് വെച്ച്  പറഞ്ഞതാണ്‌ കേട്ടോ .





മധ്യ  തിരുവിതാംകൂർ  ശൈലി പാചകമാണ് എനിക്ക് പ്രിയം ,പ്രതേകിച്ചും കോട്ടയത്ത്‌കാർ സുറിയാനി ക്രിസ്‌ത്യാനികളുടെ  സ്പെഷ്യൽ  വിഭവങ്ങൾ .എങ്കിലും വള്ളുവനാടൻ സദ്യ ഒന്നാതരം തന്നെയാണ് ..അതിന്റെ രുചി ഒരു തവണ കഴിച്ചവരുടെ നാവിന്നു പോകില്ല .പിന്നെ  ഞാൻ വിടാതെ പിടിക്കുന്ന ഒരു ഐറ്റം നമ്മുടെ ഐസ്ക്രീം സംഭവങ്ങൾ ആയിരിക്കും എന്ന് സംശയം ഇല്ല . എന്തായാലും ഈ കഥയുടെ തുടക്കം ഞാൻ എവിടെ വെളിപ്പെടുത്തി  കഴിഞ്ഞു . ക്ലൈമാക്സ്‌ എന്താകും എന്ന് പ്രവചിക്കാൻ കഴിയില്ല .എന്തായാലും ഒന്നുറപ്പ്  എന്റെ പാചക പരീക്ഷണം ഒരു രക്ഷ ആയാലും ശിക്ഷ ആയാലും അതിന്റെ ഇരകൾ എന്റെ പാവം വീട്ടുകാർ  തന്നെ എന്നതിൽ  സംശയമില്ല .തല്കാലം ഞാൻ ഈ തിരക്കഥക്ക് ഇവിടെ  കർട്ടൻ ഇടട്ടെ.ഇതിന്റെ തുടർന്നുള്ള രംഗങ്ങൾ എന്തായാലും ഞാൻ ഇടയ്ക്കു ഇടയ്ക്കു നിങ്ങളെ അറിയിക്കാം .തല്ക്കാലം  ഒരു നൂറു ഡ്യാങ്ക്യുസ്  പറഞ്ഞു  കൊണ്ട്  ഈ പാവം നല്ല കുട്ടി  വിടവാങ്ങട്ടെ ...

3 Response to അവസാനം ഞാനും തീരുമാനിച്ചു നന്നായി കളയാം !!!

July 08, 2013

നന്നായാൽ നിനക്ക് കൊള്ളാം ....:)

Anonymous
July 14, 2013

അലസത ജന്മന ഉണ്ടവുനനതല്ല അത് നമ്മളയിട്ട് സ്വയം ഉണ്ടാക്കുന്നതാണ്‌ ............... !
"""",,,,,ക്ലയ്മാക്സ് ഊഹിക്കാവുന്നതെയുള്ളു ,,,,,,,"""""പാവം വീട്ടുകാ ർ ....! :-) :-) :-)

July 14, 2013

അലസത ജന്മന ഉണ്ടവുനനതല്ല അത് നമ്മളയിട്ട് സ്വയം ഉണ്ടാക്കുന്നതാണ്‌ ............... !
"""",,,,,ക്ലയ്മാക്സ് ഊഹിക്കാവുന്നതെയുള്ളു ,,,,,,,"""""പാവം വീട്ടുകാ ർ ....! :-) :-) :-)

Post a Comment

  •