ആദ്യമായി ഈ ബ്ലോഗിൽ വിരിഞ്ഞ ഒരു മിനികഥ ആണ് 'സ്വാതന്ത്ര്യം' . പെട്ടെന്ന്
മനസ്സിൽ തോന്നിയത് എല്ലാം കൂടി കുറിച്ചിട്ടപ്പോൾ അത് ഇങ്ങനെ ആയിത്തീർന്നു
.ജീവിതാനുഭവങ്ങളുടെ പരിമിതി കൊണ്ടും ഭാഷാ പാടവത്തിന്റെ അപൂർണത
കൊണ്ടും ഇതു സൗന്ദര്യം ചോർന്ന ഒരു സൃഷ്ടിയാണ് എന്ന് സമ്മതിച്ചു കൊണ്ട്
തന്നെ ഇതു ഞാൻ ഇവിടെ ചേർക്കുകയാണ് .
-----------------------------------------------------------------------------ഇക്കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ അലട്ടുന്ന പ്രശ്നത്തെപ്പറ്റി അവൾ ആലോചിച്ചു.രാത്രിയിൽ ഉറക്കം കമ്മിയായിരിക്കുന്നു .മുൻപ് കട്ടിൽ കണ്ടാൽ ഉറങ്ങി പോകാറുണ്ടായിരുന്ന തനിക്കു ഇത് എന്ത് പറ്റി . ജീവിതത്തിൽ പ്രതേകിച്ചു ഒരു മാറ്റവും വന്നിട്ടില്ല .ഒരു യന്ത്രം പോലെ ദിവസും അനുഷ്ടിച്ചു പോകുന്ന കുറെ ജോലികൾ . ആർക്കു വേണ്ടി എന്തിനു വേണ്ടി എന്ന് പോലും അറിയില്ല .ജീവിതം അതി വേഗം ഓടികൊണ്ടിരിക്കുന്നു .അതിനിടയിൽ കൊഴിഞ്ഞു പോകുന്ന ദിവസങ്ങൾ .എങ്ങൊട്ടെക്കാണ് എത്തിപെടുന്നത് എന്ന് വ്യക്തമാകുന്നില്ല . ചുറ്റുപാടും നിന്നുയുരുന്ന വലിയ ആരവങ്ങൾക്കും കളിചിരികൾക്കും ഇടയിലും തന്നിൽ നിന്നുയുരുന്ന ശ്മശാന മൂകതയെ അവൾ ഭയപ്പെട്ടു .
നാളുകൾ
എറെയായി ഉറക്കത്തിൽ പോലും സ്വപ്‌നങ്ങൾ വരാതായിട്ട് .എവിടെയോ വെച്ച്
കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു .എങ്ങനെയെങ്കിലും ഒക്കെ ജീവിതം തള്ളി നീക്കിയാൽ മതി എന്നായി തീർന്നിരിക്കുന്നു .മറ്റേതോ ഒരു ഘട്ടത്തിൽ പിന്നീടു
ഓർത്തെടുക്കാൻ പോലും കഴിയാതെവണ്ണം തന്റെ സ്വപ്നങ്ങളും മാഞ്ഞു
പോയിടുണ്ടാവണം .ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ സ്വന്തം
മുഖവും മനസും നഷ്ടപ്പെട്ട് പോയ ഒരു പറ്റം മനുഷ്യർക്കിടയിലുള്ള ഈ ജീവിതം
ദുസഹമായി അവൾക്ക് തോന്നി.എന്നും കാണുന്നവർ ആയിട്ട് പോലും കാഴ്ചയിൽ
പരിചിതരും മനസിന്റെ ഭാഷയിൽ തികച്ചു അപരിചിതരും ആയി തുടരുന്ന പുതിയ ലോകത്തിൽ
പഴയ മനസുമായി ജീവിക്കുക പ്രയാസമാണ് .
എന്നെത്തെയും പോലെ എന്നും പതിവ് നാടകങ്ങൾക്ക് പങ്കാളി ആകണം എന്നോർത്തപ്പോൾ അവൾക്കു നിരാശ തോന്നി.'മീനു കം ഹിയർ..യു ഹാവ് ടോ ഡു ദിസ് ...യു ഹാവ് ടോ ദു ദാറ്റ് ...'ഒരു ദിവസം തുടങ്ങുന്നത് മുതൽ രാത്രി വൈകുവോളം വെറും ആജ്ഞാനുവർത്തിയായി അടിമ കണക്കുള്ള ദിവസങ്ങള് മാത്രം .എന്നെങ്കിലും ഒരു മോചനം പ്രതീക്ഷിക്കാമോ...വിദൂര ഭാവിയിൽ പോലും ഒരു സ്വാതന്ത്ര്യം ലബ്ധി കാണുനില്ല...ഫോണ്‍ അപ്പോളേക്കും ശബ്ദിക്കാൻ തുടങ്ങിയിരുന്നു .അസഹ്യതയോടെ അവൾ സ്‌ക്രീൻ നോക്കി ...ബോസ്സ് ആണ്..ഇടയ്ക്കു കൈവന്ന ഒരു ധൈര്യത്തോടെ അവൾ അത് കട്ട് ചെയ്തു .പക്ഷെ കണ്ടോളു ഈ ഫോണും ലാപും അടിമയുടെ വേഷഭൂഷാധികളും വലിച്ചെറിഞ്ഞു ...ഒരു ദിവസം രക്ഷപെടും ... ദൂരെ ഏതേലും ...ആരും എത്തി പെടാത്ത ഒരിടത്ത് ...ആരോടെന്നിലാതെ അവൾ പിറു പിറുത്തു ..ചിന്തകൾ കാടു കയറിയ നിമിഷത്തിൽ നിന്ന് അവളെ ഉണർത്തിയത് നിർത്താതെയുള്ള ഹോണിന്റെ മുഴക്കമാരുന്നു .

"എവിടെ നോക്കിയാ കൊച്ചെ വണ്ടി ഓടിക്കുന്നെ ? ഓരോന്ന് വന്നു കേറിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താൻ ********* "
എന്താണ്
മറുപടി പറയേണ്ടത് എന്നറിയാതെ നില്കുന്ന നിമിഷത്തിൽ വണ്ടികൾ നീങ്ങി
കഴിഞ്ഞിരുന്നു . വീണ്ടും മറ്റൊരു ദിവസത്തിന്റെ തിരക്കുകളുടെ
ആരംഭത്തിലേക്ക് ചൂഴ്ന്നിരങ്ങുവാൻ തയ്യാറെടുത്തു കൊണ്ട് അവളും തന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് വണ്ടി മുന്നോട്ടു എടുത്തു .
3 Response to സ്വാതന്ത്ര്യം
fabulous piece from annaaaama...shafi mc
എന്നും കാണുന്നവർ ആയിട്ട് പോലും കാഴ്ചയിൽ പരിചിതരും മനസിന്റെ ഭാഷയിൽ തികച്ചു അപരിചിതരും ആയി തുടരുന്ന പുതിയ ലോകത്തിൽ പഴയ മനസുമായി ജീവിക്കുക പ്രയാസമാണ് ...nice shot...
Thank You Shafi :)
Pinju
Post a Comment