'കത്ത് ' അപ്രതീക്ഷിതമായി വിരിഞ്ഞ മറ്റൊരു ചെറുകഥയാണ് . ഇതു ഒരു ചെറുകഥ
എന്ന് പറയാമോ എന്ന് എനിക്കറിയില്ല . എങ്കിലും ഒരു സൃഷ്ടി എന്ന നിലയിൽ ചേർക്കുന്നു എന്ന് മാത്രം .
----------------------------------------------------------------------------
എന്നോട് സ്നേഹമുള്ള .........,
ആർക്കാണ് ഞാനിത് എഴുതുന്നത് ? എനിക്കറിഞ്ഞുകൂടാ ... ഇങ്ങനെ ഒരു അഭിസംബോധന അർഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നും എനിക്കറിയില്ല .എങ്കിലും എന്നെ പിടികൂടിയിരിക്കുന്ന ഭയാനകം എന്ന് തോന്നിപോകുന്ന ഈ ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ അല്ലെങ്കിൽ സ്വന്തം മനസ്സിനെ തന്നെ പറ്റിക്കാനാണ് ആർക്കുമല്ലതെ ഈ കത്ത് ഞാൻ എഴുതുന്നത് .ആരോടെങ്കിലും സംസാരിക്കാൻ എനിക്ക് തോന്നുന്നില്ല .എന്റെ ചിന്തകളും മാനസികാവസ്ഥകളും മറ്റുള്ളവരുടെതിൽ നിന്നും ഒത്തിരി അകലെയാണ് എന്ന് തോന്നിപോകുന്നു .വേണ്ട ... എനിക്കാരോടും ഒന്നും പറയാനില്ല ... ഒരു പക്ഷെ ഞാൻ ഇപ്പോൾ ശരിയായ മാനസികനിലയിൽ അല്ലാത്തത് കൊണ്ടാവാം .
ഞാൻ ഇവിടെ ഒറ്റക്കല്ല .... എന്റെ അടുത്ത് ഒരുപാട് പേരുണ്ട് ...എന്റെ ഫോണിൽ എനിക്ക് വേണ്ടപ്പെട്ടവരുടെ എല്ലാം നമ്പരുകളുണ്ട് .വേണമെങ്കിൽ ആരെയെങ്കിലും വിളിച്ചു സംസാരിക്കാം ....എപ്പോഴത്തെയും പോലെ എന്റെ വിഡ്ഢിത്തങ്ങൾ ,തണുത്ത തമാശകൾ പറയാം .. അല്ലെങ്കിൽ എന്തെങ്കിലും ലോക കാര്യങ്ങൾ പറയാം... പക്ഷെ നേരത്തെ പറഞ്ഞ പോലെ ഞാൻ ഒത്തിരി അകലെയാണ് .എപ്പോഴോ ഞാൻ എല്ലാവരുടെയും നടുക്ക് നിന്ന് ഓടിപോന്നതാണ് .പലരും അത് അറിഞ്ഞില്ല ...അറിഞ്ഞവർ അതിനു പ്രാധാന്യം കൊടുത്തതുമില്ല .
എന്തിനാണ് ഞാൻ ഓടിയോളിച്ചത് ?എന്താണ് ഞാൻ തേടികൊണ്ടിരിക്കുന്നത് ?എനിക്കിപ്പോഴും അറിയില്ല ... എങ്കിലും ഒന്ന് മനസിലയിരിക്കുന്നു ...ഇപ്പോഴും ഞാൻ പാതി വഴിയിലാണ് ...എന്താണെന്നോ എവിടെയാണെന്നോ ഒരു രൂപവുമില്ലാത്ത ഒരിടത്ത് .പിന്തിരിഞ്ഞു നോക്കിയാൽ ഞാൻ ഓടിപോന്ന സ്ഥലം എനിക്ക് കാണാം .അവിടെ എല്ലാം പഴയത് പോലെ തന്നെ... എന്റെ സാന്നിധ്യവും അസാന്നിധ്യവും അവിടെ പ്രസക്തമായിരുന്നില്ല എന്നും എനിക്കു അറിയാം.എനിക്ക് വേണമെങ്കിൽ ഇനിയും മുന്നോട്ടു നടക്കാം... ലക്ഷ്യമില്ലാതെ ... അല്ലെങ്കിൽ തിരികെ പഴയ ഇടത്തേക്ക് മടങ്ങാം .
ശരീരത്തിന്റെ ഭാരമല്ല മനസ്സിന്റെ ഭാരമാണോ എന്നെ ദുർബലയാക്കുന്നതു ?വെറുതെ ഞാൻ ആഗ്രഹിക്കുകയാണ് ... കുട്ടികൾ പെൻസിൽ കൊണ്ട് കുത്തി കുറിക്കുമ്പോൾ ആവശ്യമില്ല എന്ന് തോന്നുന്നതും തെറ്റിപോയവയും അവർ ഒരു റബ്ബർ കൊണ്ട് മായ്ച്ചു കളയാറില്ലേ ?അങ്ങനെ ഒരു റബ്ബർ കൊണ്ട് ആർക്കെങ്കിലും എന്നെ മായ്ച്ചു കളയാൻ പറ്റുമായിരുനെങ്കിൽ...ആരുടേം ഓർമയിൽ പോലുമിലാതെ ഞാനും അങ്ങ് മാഞ്ഞു പോയിരുനെങ്കിൽ....എന്താണ് കണ്ണിനെ മൂടുന്നത് ? കാഴ്ച മങ്ങി വരുന്നു ..ഈ കണ്ണുനീർ എന്റെ ഈ പുസ്തകതാളിലെ അക്ഷരങ്ങളെ പോലും വികൃതമാക്കി കളയുന്നു...ശബ്ദമില്ലാതെ കരയാൻ എപ്പോഴോ ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു .അത് സൗകര്യമായി ... ഏതു ആൾക്കൂട്ടത്തിലും എനിക്ക് കുറെ നൊമ്പരങ്ങൾ ഇങ്ങനെ ഒഴുക്കി കളയാം ...വീട്ടിലും ഹോസ്റ്റലിലും ജോലി സ്ഥലത്തും ...പക്ഷെ ഇനിയും മറ്റു ചിലത് കൂടി ഞാൻ പഠിക്കേണ്ടിയിരിക്കുന്നു ...മുഖാവരണങ്ങൾ എടുത്തണിയാൻ പരിശീലിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ ഏറെ ആശ്വാസം തോന്നുന്നുണ്ട് .ഇതു എഴുതി തുടങ്ങുമ്പോൾ ആർക്കെന്നൊ എന്തിനെന്നോ ഒരു രൂപവുമില്ലായിരുന്നു .പക്ഷെ ഇപ്പോൾ രാത്രി മങ്ങി തുടങ്ങിയ പോലെ തോന്നുന്നു .എന്റെ ഹൃദയത്തിലും ഒരു സൂര്യൻ ഉദിചുയരുന്നതു ഞാൻ അറിയുന്നുണ്ട് . ചിത്രങ്ങൾ വ്യക്തമായി തുടങ്ങി .ഞാനിതെഴുതിയത് മറ്റാർക്കുമായിരുന്നില്ല .എന്റെ ഉള്ളിലെ തന്നെ മറ്റൊരു എനിക്ക് വേണ്ടി എഴുതിയതായിരുന്നു .മുഖമില്ലാത്ത ശരീരമില്ലാത്ത ഇനിയും അണഞ്ഞു പോയിട്ടില്ലാത്ത ആ ശക്തിക്ക് വേണ്ടി മാത്രം...അപ്പോൾ എനിക്കീ കത്തിന്റെ അഭിസംബോധന മാറ്റി എഴുതാം .....'എന്നോട് സ്നേഹമുള്ള എനിക്ക് ...'
എന്ന് സ്നേഹപൂർവ്വം
ഞാൻ

No Response to "കത്ത് "
Post a Comment