കോളേജ്ലേക്കുള്ള വഴി ഒരുപാടു വളവുതിരിവുകൾ ഉള്ളതും ഇരുവശത്തും മരങ്ങൾ, വിശേഷിച്ച് അരയാൽ വൃക്ഷങ്ങൾ നിറഞ്ഞതും ആണ് . മറ്റൊരവസരത്തിലായിരുന്നെങ്കിൽ ആ വനസൗന്ദര്യം ആസ്വദിച്ചു നടന്നേനെ . എന്നാൽ ഇന്ന് ആ വഴിലൂടെ പഠനത്തിന്റെ ഏകാഗ്രമായ ഘട്ടത്തിലാണ് ഞാൻ . പരീക്ഷാ ദിവസങ്ങളിൽ കോളേജിൽ നേരത്തെ എത്തുമെങ്കിലും എവിടെയും വൈകിയെത്തുന്ന സ്വഭാവം ഞാൻ അവിടെയും തെറ്റിക്കാറില്ല . ഒൻപതരക്കാണ് പരീക്ഷ തുടങ്ങുന്നത് എങ്കിൽ ഒന്പത് മണിക്ക് വിട്ടു പോയ ഒരു മോഡ്യുൾ തന്നെ അങ്ങ് പഠിച്ചുകളയാമെന്നു വിചാരിക്കും . ഒടുവിൽ "ഇനിയും ഹാളിൽ കയറിയിലെങ്കിൽ നിന്നെയൊന്നും പരീക്ഷ എഴുതിക്കില്ല ..... " എന്ന അദ്ധ്യാപകരുടെ ഭീഷണിക്ക് മുൻപിൽ കീഴടങ്ങി കൊണ്ട് പത്തു മണിക്ക് ഹാളിലേക്ക് വലതു കാൽ വെച്ച് കയറും . (കയറുന്നതിനു മുൻപ് സപ്പ്ളി അടിപ്പിക്കലെ എന്നൊരു വിനീതമായ അഭ്യർഥന ഈശ്വരനോട് നടത്തുകയും ചെയ്യും) ഞാൻ കയറിചെലുംമ്പോൾ എന്റെ സഹപാഠികൾ തകർത്തു എഴുതുകയായിരിക്കും .
പിന്നീട് ഞാൻ ആദ്യം ചോദ്യപേപ്പർ വിശദമായി ഒന്ന് പരിശോധിക്കും . അധികം വൈകാതെ ഒരു കാര്യം ബോധ്യമാവും..... പഠിച്ചതൊന്നും ചോദ്യപേപ്പറിലില്ല ...സംഗതി ശരിയാണ് .. പക്ഷെ അങ്ങനെ വിടാൻ പറ്റില്ലല്ലൊ ... കിട്ടുന്ന മൂന്ന് മണികൂർ (എനിക്ക് രണ്ടര മണികൂർ മാത്രം ) കൊണ്ട് നമ്മൾ പഠിച്ചതൊക്കെ അവരെ ബോധ്യപെടുത്തണമലൊ !!! അത് കൊണ്ട് ഓരോ ചോദ്യം വന്ന മോഡ്യൂളിൽ നിന്നും ഞാൻ മനസിലാക്കിയ സകല സംഭവങ്ങളും വളരെ വൃത്തിയായി എഴുതിവെക്കും . എന്റെ തകർപ്പൻ പ്രകടനങ്ങൾ കണ്ടു അടുത്ത ബെഞ്ചിലിരിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കെല്ലാം അങ്കലാപ്പാവും . ഉടനെ പേപ്പർ തിരിച്ചു വെച്ച് കാണിച്ചു കൊടുക്കാനാവും ആജ്ഞ !!!എന്റെ തൊട്ടു അടുത്ത നമ്പറുള്ള ഒരു സുഹൃത്ത് പരീക്ഷക്ക് കയറും മുൻപ് സ്ഥിരമായി എനിക്ക് തരുന്ന ഒരു ഉപദേശമുണ്ട് ... " നീ ഒന്നും പഠിച്ചിലെന്നു എനിക്കറിയാം ... എന്നാലും നിന്റെ പേപ്പർ അങ്ങ് തിരിച്ചു വെച്ചേക്കണം.. പിന്നെ നിന്റെ കയ്യക്ഷരം ഒരു രക്ഷയുമില്ല മോളെ ... നന്നാക്കിയേ പറ്റൂ ... ". പക്ഷെ ആ നാല് വർഷവും പതിവ് പോലെ തന്നെ ആർക്കും പിടികൊടുക്കാതെ... വായിച്ചെടുക്കാനാവാതെ... എന്റെ കൈയെഴുത്ത് അങ്ങനെ സുന്ദരമായി നിലകൊണ്ടു .
(തുടരും ... )

No Response to "ഓർമ മരങ്ങളുടെ വഴിയിലുടെ - 6"
Post a Comment