Apr 10, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 2

3
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എനിക്കരികിലേക്ക് വന്ന എല്ലാ നല്ല സുഹൃത്തുക്കളെയും ഞാൻ മിക്കപോഴും ഓർക്കാറുണ്ട് . ഓരോത്തർക്കും അവരുടെതായ പ്രതേകതകൾ ഉണ്ടായിരുന്നു .  ബാല്യം മുതൽ ഉള്ള സുഹൃത്തുക്കൾ ....  അവരിൽ പലരും ഇന്നു എവിടെയാണെന്നു അറിയില്ല .... എങ്കിലും മനസിന്റെ ഒരു കോണിൽ അതതു കാലങ്ങളിലെ അവരുടെ രൂപം മനസിലുണ്ട് . പലപ്പോഴും പല സ്ഥലങ്ങളിലും ഞാൻ വെറുതെ ആ മുഖങ്ങൾ തിരയാറുണ്ട് .ഓരോ  പ്രായത്തിലും സുഹൃത്തുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഉള്ള കാഴ്ചപ്പാടുകൾ മാറികൊണ്ടിരുന്നു . എങ്കിലും എന്റെ എല്ലാ സുഹൃത്തുക്കളും എനിക്കെന്നും പ്രിയപെട്ടവരാണ് .



ഇതോടൊപ്പം എനിക്കൊപ്പം ആറാം ക്ലാസ്സിൽ പഠിച്ച ഒരു സുഹൃത്തിനെക്കുറിച്ച്‌ പറയാതിരിക്കാൻ വയ്യ . ആ  പ്രായത്തിലെ ആ കുട്ടിയുടെ സർഗാത്മകത എന്നെ അത്യധികം അത്ഭുതപ്പെടുതിയിടുണ്ട്  . ഓരോ വിശേഷ ദിവസങ്ങളിലും എന്റെ പ്രിയപ്പെട്ട ആ കൂട്ടുകാരി എനിക്ക്  ഓരോ ആശംസാകാർഡുകൾ തരുമായിരുന്നു . അത് എല്ലാത്തിലും തന്നെ അതിമനോഹരമായി അവൾ തന്നെ ചെയ്യുന്ന കലാവിരുതുകൾ  പ്രകടമായിരുന്നു . ഇന്നത്തെ ഏതൊരു  നൂതന കാർഡുകല്ലേക്കാൾ  ഭംഗിയേറിയവ  ആയിരുന്നു അവയെല്ലാം തന്നെ . ഓരോ കാർഡും ഓരോ തരത്തില്ലുള്ളവ . നിധി പോലെ ഞാൻ സൂക്ഷിച്ച അവ ഇടക്കെപ്പോഴോ എനിക്ക്  നഷട്ടപെട്ടു . എങ്കിലും എന്റെ പ്രിയപ്പെട്ട ആ കലാകാരിയെ ഞാൻ ഇപ്പോഴും ഓർക്കരണ്ട് .


(തുടരും ... )

3 Response to ഓർമ മരങ്ങളുടെ വഴിയിലൂടെ - 2

April 11, 2013

maybe not just friends even others also have a purpose in coming to one's life...

some of them leave lasting impression like this friend of yours...

April 11, 2013

yeah of course,I believe everyone coming into our life,even if we don’t feel like they are favourable to us.. each one would have a sway on our personality :)

Anonymous
August 24, 2013

Dear Anu
Just a suggestion .Try to write more natural way than the written language so I can compare .

Post a Comment

  •