ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എനിക്കരികിലേക്ക് വന്ന എല്ലാ നല്ല
സുഹൃത്തുക്കളെയും ഞാൻ മിക്കപോഴും ഓർക്കാറുണ്ട് . ഓരോത്തർക്കും അവരുടെതായ
പ്രതേകതകൾ ഉണ്ടായിരുന്നു . ബാല്യം മുതൽ ഉള്ള സുഹൃത്തുക്കൾ .... അവരിൽ
പലരും ഇന്നു എവിടെയാണെന്നു അറിയില്ല .... എങ്കിലും മനസിന്റെ ഒരു കോണിൽ അതതു
കാലങ്ങളിലെ അവരുടെ രൂപം മനസിലുണ്ട് . പലപ്പോഴും പല സ്ഥലങ്ങളിലും ഞാൻ
വെറുതെ ആ മുഖങ്ങൾ തിരയാറുണ്ട് .ഓരോ പ്രായത്തിലും സുഹൃത്തുകളെ കുറിച്ചും
ജീവിതത്തെ കുറിച്ചും ഉള്ള കാഴ്ചപ്പാടുകൾ മാറികൊണ്ടിരുന്നു . എങ്കിലും എന്റെ
എല്ലാ സുഹൃത്തുക്കളും എനിക്കെന്നും പ്രിയപെട്ടവരാണ് .
ഇതോടൊപ്പം എനിക്കൊപ്പം ആറാം ക്ലാസ്സിൽ പഠിച്ച ഒരു സുഹൃത്തിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ . ആ പ്രായത്തിലെ ആ കുട്ടിയുടെ സർഗാത്മകത എന്നെ അത്യധികം അത്ഭുതപ്പെടുതിയിടുണ്ട് . ഓരോ വിശേഷ ദിവസങ്ങളിലും എന്റെ പ്രിയപ്പെട്ട ആ കൂട്ടുകാരി എനിക്ക് ഓരോ ആശംസാകാർഡുകൾ തരുമായിരുന്നു . അത് എല്ലാത്തിലും തന്നെ അതിമനോഹരമായി അവൾ തന്നെ ചെയ്യുന്ന കലാവിരുതുകൾ പ്രകടമായിരുന്നു . ഇന്നത്തെ ഏതൊരു നൂതന കാർഡുകല്ലേക്കാൾ ഭംഗിയേറിയവ ആയിരുന്നു അവയെല്ലാം തന്നെ . ഓരോ കാർഡും ഓരോ തരത്തില്ലുള്ളവ . നിധി പോലെ ഞാൻ സൂക്ഷിച്ച അവ ഇടക്കെപ്പോഴോ എനിക്ക് നഷട്ടപെട്ടു . എങ്കിലും എന്റെ പ്രിയപ്പെട്ട ആ കലാകാരിയെ ഞാൻ ഇപ്പോഴും ഓർക്കരണ്ട് .
(തുടരും ... )