ഒരുപാടു നാളുകൾക്കു ശേഷം ഒരു തിരിഞ്ഞു നോട്ടം . മനസ് വളരെ കലുഷിതമാണ് . വർഷങ്ങൾക്കു ഇപ്പുറം കാലം മാറ്റിയെടുത്ത ശീലങ്ങൾ, ഉത്തരവാദിത്തങ്ങൾ ഒഴിവാക്കിയ അഭിരുചികൾ , പഴയ നൊമ്പരങ്ങൾ മാറി പുതിയ വലിയ ആവലാതികൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു .
ഇപ്പോൾ തിരിച്ചറിയുന്നുണ്ട് കാലചക്രം മുന്നോട്ടു കുതിക്കുമ്പോൾ ചിലതൊക്കെ പുറകോട്ടു വലിച്ചെറിയപെടുന്നുണ്ട് . മനസും ശരീരവും ഏതാണ്ട് തളർന്നു കഴിഞ്ഞു . ഓടിയിട്ടും ഓടിയിട്ടും മരുപ്പച്ച ഇപ്പോഴും അകലെ തന്നെയാണ് .
പഴയ എന്നെ തന്നെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. പക്ഷെ ഓർമ്മകൾ മായുന്നില്ല . പണ്ടത്തെ വിഷാദങ്ങൾക്കു ന്യായികരിക്കാൻ ഒരു കാരണവും കിട്ടുന്നില്ല . പക്ഷെ ഇന്ന് കുറച്ചുകൂടി തീവ്രമായ കാര്യങ്ങൾ ജീവിതം തന്നു കഴിഞ്ഞു. പഴയ തൊട്ടാവാടി ആണെങ്കിലും ഇപ്പോൾ നിര്വികാരയായി മാറിയിരിക്കുന്നു . കരയാൻ പോലും ചിലപ്പോൾ മാറാന് പോയേക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട് .
എന്താണ് പഠിച്ച പാഠങ്ങൾ? എന്താണ് നേട്ടങ്ങൾ ? എന്താണ് നഷ്ടപ്പെടുത്തിയത് ? എവിടെയാണ് എത്തി നില്കുന്നത് അറിയില്ല. ഒന്ന് മാത്രം അറിയാം ഇവിടെ ഇത്രയും കുറിക്കുമ്പോൾ ഭാരം അല്പം കുറഞ്ഞിട്ടുണ്ട് . ചിലന്തി വല കൂടു കെട്ടിയ കാഴ്ചക്കാരില്ലാത്ത നിലംപൊത്താറായ ഏഹ് എഴുത്തുപുരയിൽ ഇത്രയും കുറിക്കുമ്പോൾ എന്തോ തിരിച്ചു പിടിച്ച ഒരു ആശ്വാസം . മനസ് തണുത്തു കഴിഞ്ഞു .

No Response to "ഇന്ന് മനസ് പറയുന്നത്...."
Post a Comment