Aug 21, 2013

ഇതു വേണ്ടായിരുന്നു

0
അറിയാത്ത  പണിക്കു പോവരുത് എന്ന് പണ്ടുള്ളവർ പറയുന്നത് ശരിയാണെന്ന് എനിക്ക്  ഇപ്പോൾ ബോധ്യമായി..ഞാനും ഒരു ആവശ്യവുമിലാതെ  എനിക്ക് അറിയാൻ വയ്യാത്ത ഒരു കാര്യത്തിൽ വെറുതെ കൊണ്ട് തല ഇട്ടു ..അതിന്റെ ക്ലൈമാക്സ്‌ ആണ്  ഇതു.. ഒരു കവിതയുടെ ദുർവിധി ..

"ഇതല്പ്പം കടന്ന കയ്യായി പോയി " എന്ന് എനിക്ക് തന്നെ തോന്നിയ സ്ഥിതിക്ക്  ഇനി കുറച്ചു കാലത്തേക്ക്  ഞാൻ ഈ മറ്റൊരു കവിത കുറിക്കാൻ പേന കയ്യിലെടുക്കില്ല എന്ന് വാക്ക് . ഒരു എഴുത്തുകാരിയുടെ മോശം രചനകുളും വായനക്കാർ അറിഞ്ഞു ഇരിക്കുന്നത്   ഭാവിയിൽ അങ്ങനെ മറ്റൊനിന്നായി മുതിരുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിചേക്കാം .അതിനു വേണ്ടി മാത്രം ഇവിടെ ഇതു ചേർക്കുന്നു .

മറന്നുവോ ഈ വഴികൾ എൻ  കാലടികൾ
മാഞ്ഞുവോ ഈ ചുമരിലെഴുതിയ എൻ പ്രണയ ചിത്രം
ഈ ഇളം കാറ്റിലുതിരുന്നുവീണ പ്രണയ മുത്തുകൾ
ഒരു ചാറ്റൽ മഴ പോൽ കാതിൽ ഇന്നും ചേരുന്നുവോ
ആ സ്നേഹ സംഗീതം അകതാരിൽ കിനിയുന്നുവോ

മറന്നുവോ  ഈ വഴിയും  എൻ  കാലടിപാടുകൾ
മാഞ്ഞുവോ ഈ ചുമരും  എൻ പ്രണയ ചിത്രങ്ങൾ
ഒരിളംകാറ്റിലുതിരുന്നുവീണ എൻ  പ്രണയ കൂടുകൾ
അന്നൊരു നാൾ പെയ്ത മഴയിൽ മറഞ്ഞില്ലയോ

എൻ നയനങ്ങൾ തിരുയുന്ന ആ മുഖമൊന്നു കാണാൻ
എൻ കാതിൽ മുഴങ്ങുന്ന ആ സ്വരംമൊന്നു കേൾക്കാൻ
എൻ  പതിനേഴിൽ വിരിഞ്ഞ  ആ നിറമുള്ള സ്വപ്നം
ഇന്നും  എൻ  സ്മരണയിൽ തെളിവോടെ നില്പൂ

ഒരു ചാറ്റൽ മഴ പോൽ കാതിൽ ഇന്നും ചേരുന്നുവോ
ആ സ്നേഹ സംഗീതം അകതാരിൽ കിനിയുന്നുവോ

No Response to "ഇതു വേണ്ടായിരുന്നു "

Post a Comment

  •