Aug 21, 2013

ബോധോദയം

0
എന്താണ് എഴുതേണ്ടത്  എന്ന് എനിക്കറിഞ്ഞുകൂടാ...പക്ഷെ ഒന്നറിയാം... മനസ്സിന് വല്ലാത്ത ഒരു ശാന്തത തോന്നുന്നു ...എല്ലാ സ്വപ്നങ്ങളും കൈ എത്തിപ്പിടിച്ച  ഒരാളുടെ സംതൃപ്തി അല്ല ഇതു, മറിച്ചു കിട്ടാതെ പോയ അഭിലാഷങ്ങലെക്കാൾ കിട്ടിയ സൗഭാഗ്യങ്ങളെക്കുറിച്ച്  ഉള്ള ഓർമപെടുത്തലുകൾ മനസിലേക്ക് അറിയാതെ ഓടിയെത്തുന്നു...

തിരിഞ്ഞു നോക്കുമ്പോൾ ഇതുവരെയുള്ള ജീവിതം ഒരു ബെസ്റ്റ് ഒന്നുമായിരുന്നില്ല... പല സന്ദർഭങ്ങളിലും പ്രതികരിച്ച രീതി.. തീരുമാനങ്ങൾ  എടുത്തതിലെ പാളിച്ചകൾ...ജീവിതത്തിൽ ഞാൻ അധികം പദ്ധതികൾ നടത്തിയിട്ടില്ല.. അന്നും ഇന്നും ..ഒരു യോഗം പോലെ സുഖവും ദുഖവും വന്നു ചേരുകയായിരുന്നു....പക്ഷെ രണ്ടും ഒരേ മനസ്സോടെ സ്വീകരിക്കാനും അംഗീകരിക്കാനും മനസ്സ് വൈമുഖ്യം കാണിച്ചു എന്നത് സത്യം .ചെയ്യണം എന്ന് ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്യാതെ പോയി ..ഒരിക്കലും ചെയ്യെണ്ടിവരുമെന്നു  നിനക്കാത്ത  പല കാര്യങ്ങളും ചെയ്യേണ്ടിയും വരുന്നു . .ചിലപ്പോൾ  എല്ലാവരെയും പോലെ ഞാനും അനാവശ്യമായ താരതമ്യങ്ങൾ കൊണ്ട്  സ്വയം വെറുക്കാറുണ്ട് .പക്ഷെ ഇപ്പോൾ തോന്നുന്നു ബെസ്റ്റ് അല്ലെങ്കിൽ പോലും ..ഞാൻ എന്നെ സ്നേഹികുകയും   എന്റെ വ്യക്തിതം ഒരല്പമെങ്കിലും സ്വയം  അംഗീകരിക്കുകയും ചെയ്യണം..കുറച്ചുകൂടി ചങ്കൂറ്റം ഞാൻ പല കാര്യങ്ങളിലും പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു .ചില കാര്യങ്ങളിൽ ഞാൻ അസാധാരണമായ മൗനം അവലംബിക്കുന്നത് ...എന്റെ പ്രതികരണശേഷിയെ പോലും ചോദ്യം ചെയ്യുന്നുണ്ട് .തൊട്ടാൽവാടുന്ന ഈ പ്രകൃതം മാറേണ്ടതുണ്ട് ..

ലോകത്ത് നൂറു കോടിയിലധികം ജനങ്ങൾ  ഉണ്ടെങ്കിലും എന്റെ  ജീവിതം ജീവിച്ചു തീർക്കാൻ ഞാൻ തന്നെ വേണം ... ഞാൻ അത് ചെയ്യതെപോയാൽ വേറെ ആർക്കും അത് എന്നെ പോലെ  പൂർത്തിയാക്കാൻ  കഴിയില്ല .ഒരുപക്ഷെ അവർ അവരുടെ രീതിയിൽ  ജീവിക്കുമായിരിക്കും ..പക്ഷെ അപ്പോൾ ഞാൻ എന്ന എലെമെന്റ് അവിടെ മിസ്സ്‌ ആയിലെ ? മാറേണ്ട കാര്യങ്ങളുണ്ട് എന്നത് ശരി തന്നെ..പക്ഷെ മുഴവനായി മാറിയാൽ ഞാൻ ഞാൻ   അല്ലാതെ ആയി തീരും.. അത് കൊണ്ട്  തന്നെ എന്നോട് എനിക്ക് സ്നേഹം തോന്നുന്നു ..എന്റെ ജീവിതത്തോടും...അത് ഒരുപക്ഷെ അത് എന്നെ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും നന്നായി തന്നെ ചെയ്യാൻ  പ്രേരിപ്പിച്ചേക്കാം...

No Response to "ബോധോദയം "

Post a Comment

  •