കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് വായിക്കാൻ ഇടയായി,അതിൽ പറഞ്ഞിരിക്കുന്നത് ജീവിതം വിരസതയിലാതെ മുന്നോട്ടു കൊണ്ട് പോകാനുള്ള ഏതാനും വഴികളാണ് .ആഴ്ചയിൽ ഒരു പുതിയ പുസ്തകം എങ്കിലും വായിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു നിർദേശം .പിന്നെ മറ്റൊന്ന് ഇടയ്ക്കു ഇടയ്ക്കു പുതിയ ഹോബികൾ കണ്ടെത്താൻ ശ്രമികുക എന്ന്. മറ്റൊരു കാര്യം പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കുക എന്നതാണ് .ഓരോ ഭാഷ പഠിക്കുക എന്നത് ഓരോ സംസക്കാരങ്ങൾ അറിയുക കൂടിയാണലോ .പക്ഷെ എന്റെ ശ്രദ്ധ ആകർഷിച്ചതു മറ്റൊരു പ്രധാന നിർദേശമായിരുന്നു,കഴിവതും ചാറ്റ് കൾ കുറയ്ക്കുക എന്നതായിരുന്നു . ആലോചിച്ചപ്പോൾ അത് ശരിയാണെന് തോന്നി പോയി .ഒരു തരത്തിൽ നമ്മുടെ ഏറ്റവും ഉപകാര പ്രദമായി വിനിയോഗിക്കാൻ പറ്റിയ നല്ല സമയങ്ങൾ വെറുതെ പാഴാക്കുന്നതിൽ പ്രധാന വില്ലൻ ഈ ചാറ്റ് തന്നെയാണ് .അതിൽ പറയുന്ന പോലെ ഒരു പാട് സമയം വെറുതെ ഉള്ളപ്പോൾ മാത്രം അൽപ നേരം ചാറ്റ് ഉപയോഗിക്കാൻ ആണ്. വിരസത ഒഴിവാക്കാൻ മിക്കവാറും ഞാനും ചാറ്റ് നെ ഒരുപാടു ആശ്രയിക്കാറുണ്ട് .പക്ഷെ ഇപ്പോൾ തിരിച്ചു ചിന്തിക്കാൻ തോന്നി പോകുന്നു .
Sep 22, 2013
Subscribe to:
Post Comments (Atom)
No Response to "ചാറ്റ് ന്മാരുടെ ശ്രദ്ധയ്ക്ക് "
Post a Comment