അപൂർവമായിട്ടെ "ഞാൻ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിൽ " എന്ന് എനിക്ക് തോന്നിയിട്ടൂള്ളൂ. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഒരു പെണ്‍കുട്ടിയായതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു ,അഭിമാനിക്കുന്നു . പല സന്ദർഭങ്ങളിലും പ്രതിസന്ധികളിലും ആണ്‍കുട്ടികളെക്കാൾ ഭംഗിയായി പെണ്‍കുട്ടികൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് . എന്നാലും പെണ്‍കുട്ടികളെ പറ്റി തുടങ്ങുന്ന സംഭാഷണ ശകലങ്ങളിൽ എല്ലാം സ്ഥിരം ചില പരാതി പല്ലവികൾ ഞാൻ എന്റെ ആണ്‍ സുഹൃത്തുക്കളിൽ പലരും പറയുന്നത് കേട്ടിടുണ്ട്. സ്‌ത്രീ ഉണ്ടായ കാലം മുതൽക്കെ നിർവചികപെട്ടിട്ടുള്ള ചില സ്വഭാവ വിശേഷണങ്ങൾ ആണ് അവയിൽ പലതും. അത് കൊണ്ട് തന്നെ അതൊന്നും ഞാൻ ഇവിടെ വിസ്തരിക്കാൻ ഉദേശിക്കുന്നില്ല . നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ പെണ്‍കുട്ടികളെ വാഴ്ത്തി പാടാൻ അല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .നരവംശത്തിൽ പുരുഷനകട്ടെ സ്ത്രീയാകട്ടെ പൂർണമായി ഒരു മാലാഖയോ പിശാചോ അല്ല...പക്ഷെ ഈ രണ്ടു അംശങ്ങളും ഇരുവരിലും ഏറിയും കുറഞ്ഞും വർത്തിക്കുന്നുണ്ട് .ഇനി എന്റെ പുരുഷ സഹൃദയൻമാരോടായി ഒരു വാക്ക് ...
നിങ്ങൾ സ്ത്രീ വർഗത്തെ എത്രയൊക്കെ കുറ്റപ്പെടുത്തിയാലും ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഏതെങ്കിലും ഒരു വനിത,അത് അമ്മയാവട്ടെ ,ഭാര്യയാവട്ടെ ,സഹോദരിയാവട്ടെ ,സുഹൃത്തോ കാമുകിയോയാവട്ടെ ...നിങ്ങളെ നിശ്ചയമായിട്ടും സ്വാധീനിച്ചിട്ടുണ്ട് എന്നത് ഒരു സത്യമല്ലേ ?
ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല കേട്ടോ .ഞാൻ എന്റെ സായാഹ്ന സ്വപ്നത്തെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത് .അത്തരം ചില ഭ്രാന്തൻ ചിന്തകൾ സായാഹ്നങ്ങളിൽ ഒറ്റക്ക് നടക്കുമ്പോൾ എന്നെ പിടികൂടാറുണ്ട് . സാക്ഷാത്കരിക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ വെറുതെ കൊണ്ട് നടക്കുന്ന ചില മോഹങ്ങൾ മാത്രം . ഒരു പക്ഷെ ഞാൻ സമൂഹത്തെ പേടിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി മാത്രമായത് കൊണ്ടാവാം.. ഒരു വേള ഞാൻ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിൽ എന്ന് ഞാൻ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കിൽ അത് ഇങ്ങനെ ചില നിമിഷങ്ങളിൽ മാത്രമാകും .ഇടകിടക്ക് ഞാൻ പരാമർശിക്കുന്ന 'ഈ സ്വപ്നം' എന്റെ ഏതോ ബൃഹത്തായ ജീവിതാഭിലാഷം ആണെന്ന് കരുതി പ്രതീക്ഷയോടെ വായിച്ചു മുന്നേറുന്ന പ്രിയ വായനക്കാർക്ക് ഈ കുറിപ്പിനോട് ഇവിടെ വച്ച് വിട പറയാം..തുടർന്നുള്ള വായന ഒരുപക്ഷെ നിങ്ങളെ നിരാശപ്പെടുതിയേക്കാം എന്ന് ഞാൻ ഭയക്കുന്നു .
ഛെ !! ഈ പോസ്റ്റ് വളരെ ദീർഘിച്ചു പോയി.കാര്യങ്ങൾ ചുരുക്കി പറയാൻ ഞാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു . ഞാൻ ഇനി വിഷയത്തിലേക്ക് വരട്ടെ .വളരെ നിസാരമായ ഒരു ഫാന്റസി അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ തികച്ചും ബാലിശമായ ഭ്രമം എന്ന് വേണെമെങ്കിൽ വിളിക്കാം .അർദ്ധ രാത്രിയിൽ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഹെഡ് സെറ്റ് ലൂടെ എന്റെ പ്രിയപ്പെട്ട ഏതെങ്കിലും പാട്ടിനു കാതോർത്തു കൊണ്ട് അലസമായി നടക്കണം .പകൽ ചീറി പാഞ്ഞുപോകുന്ന വാഹനങ്ങൾ കൊണ്ട് എന്നെ പേടിപ്പിക്കുന്ന അതേ റോഡ് ഇതാ നിശബ്ദമായ പാതയായി മാറിയിരിക്കുന്നു .ആ ശാന്തതയുടെ മദ്ധ്യേ നിന്ന് കൊണ്ട് പൈജാമയിൽ നല്ല പര-കൂതറ ആയിട്ട് "I m at the payphone " അല്ലെങ്കിൽ "pistah suma kira so maari" ത്തിനു ഒപ്പം ചുവടു വെക്കണം .പിന്നെ ഏതെങ്കിലും നല്ല നാടൻ തട്ടുകടയിൽ കയറി തത്സമയം ഒരു ബുൾസഐയും ഒരു ഉശിരൻ കട്ടനും അകത്താക്കണം .ഏറ്റവും ഒടുവിലത്തെ കലാപരിപാടിയായി ഒരു സ്കൂടി എടുത്തു കൊണ്ട് നഗരത്തിലൂടെ കൂവി വിളിച്ചു കൊണ്ട് കത്തിച്ചു വിടണം . ഇങ്ങനെ കുറെ ഭ്രാന്തൻ ചെയ്തികളുമായി ഒരു വിഡ്‌ഢിയെപോലെ ഒരു രാത്രി മുഴുവൻ അലഞ്ഞു തിരിയുക .മൂടി പുതച്ചു കിടന്നു ഉറങ്ങുന്ന പതിവ് രാത്രികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രാത്രി .സമൂഹം പതിച്ചു നല്കിയിട്ടുള്ള യോഗ്യതാപത്രത്തിന്റെ അലങ്കാരങ്ങൾ ഇല്ലാതെ തികച്ചും സ്വതന്ത്രയായി കുറച്ചു മണികൂറുകൾ ജീവിക്കുക .
വെറും വങ്കത്തങ്ങൾ എന്ന് തള്ളികളയാവുന്ന ഒരു ഒരു കുറിപ്പ് മാത്രമായി ചിലപ്പോൾ ഇതു തോന്നിയേക്കാം .പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ എങ്കിലും ജീവിതത്തിനു ഒരു അഴക് ഉണ്ടെന്നു ഓർമിപ്പിക്കുന്ന ചില കുസൃതി ചിന്തകളാണിവ .ഒരിക്കലും സംഭവിക്കാൻ ഇടയില്ല എന്ന് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഈ ഭ്രാന്തൻ സ്വപനം ഏകാന്തമായ എന്റെ സായാഹ്നനങ്ങളിൽ മനസിൽ താലോലിക്കുന്നു .അത് കൊണ്ടാവാം വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് നടക്കാനും ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് .
3 Response to ഒരു സായാഹ്ന സ്വപ്നം
Ethrookke avaesham undayittanno ethonum cheyathathu ?
Well, actually ethokkae manasilundo ? ee cochinagarathil nee ethokake cheyumo ? :)
....Unnikrishnan M
Restrictions !!! athu kondu cheyyan patiyilla ethu vare...pakshe oru chance kittiyal ennenkilum cheyyan sadyathu undu :) Any way Thanks for reading and reviewing my blog post :)
ഒറ്റക്കിരിക്കുപോൾ പലപ്പോഴും ചിന്തകൾ കാട് കേറും. അപ്പൊ നമ്മൾ ഗാന്ധിയും ഹിറ്റ്‌ലറും ജാക്കും റോസും അങ്ങനെ നമ്മൾ പലരുമാകും. ആണിന് പെണ്നാകാൻ തോന്നും പെണ്ണിന് ആണാകാനും. വൈകുന്നേരം ചുമ്മാ ചൂട് കട്ടനടിച്ച് തീരുമ്പോഴേക്കും എല്ലാ സ്വപ്നവും കണ്ടു കഴിഞ്ഞെന്നു തോന്നും. ഇനിയുമെത്ര കാലം ജീവിച്ചാലും സ്വപ്നം കണ്ടു തീരുന്നില്ല. അതിരുകളെ പൊട്ടിച്ചെറിയാൻ നോക്കിയാലോ നമ്മൾ അഹങ്കാരികളായി. അങ്ങനെ സ്വപ്നങ്ങൾ കവിതകളും ബ്ലോഗുകളും ഫേസ്ബുക്ക് സ്റ്റാറ്റസ് ആയും മാറുന്നു.
anyway നന്നായിട്ടുണ്ട്. പോരുന്നോ തട്ട് കടയിൽ പോയി ഒരു ചൂട് കട്ടനടിക്കാം. ഈ മഴയത്ത്.
ചുമ്മാ ഇരിക്കുവാണേൽ ഒന്ന് വായിച്ചു നോക്ക്. http://fayizmuhammed.blogspot.in
Post a Comment