Oct 21, 2015

Oct
21

വീണ്ടും നൊസ്റ്റു

0

ഈ കവിതകൾ ഒന്നും വായിച്ചു ഗ്രഹിക്കാൻ ഉള്ള പാടവം എനിക്ക് അന്നും ഇല്ല ഇന്നും ഇല്ല. എല്ലപോഴും കഥകൾ ആയിരുന്നു എന്നെ ത്രസിപ്പിചിരുന്നത് . സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് പാട പുസ്തകങ്ങളിലെ കവിതകൾ ടീച്ചർമാർ നല്ല സ്വര ശുദ്ധിയും സംഗീത ശാസ്ത്ര നൈപുന്ണ്യമുള്ള പെണ്‍കുട്ടികളെ കൊണ്ട് ഉറക്കെ ചൊല്ലിക്കുന്ന പതിവുണ്ടല്ലോ . അങ്ങനെ ആ പഴയ ക്ലാസ്സ്‌ മുറിയിലെ പാവാടക്കാരി പെണ്‍കുട്ടിയുടെ ഓർമയിൽ മായാതെ നില്ക്കുന്ന ഒന്നുരണ്ടു കവിതകൾ ഉണ്ട് . അതിൽ ഒന്നാണ് സുഗതകുമാരി ടീച്ചറുടെ 'ഒരു പാട്ട് പിന്നെയും'; എന്ന കവിത. അന്ന് ഈ കവിത വായിച്ചാ ചിറകൊടിഞ്ഞ കാട്ടു പക്ഷിയെ യോർത്തു നൊമ്പരപെട്ടത്‌!!

"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌
മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ
വഴിമര ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി "
ഇന്നിപ്പോൾ യാദ്രിശ്ചികമായി വീണ്ടും ഈ കവിത കണ്ടപ്പോൾ പഴയ ഓർമ്മകൾ വീണ്ടും മുന്നിൽ വന്നു സലാം പറഞ്ഞു . സ്കൂൾ ഓർമ്മകൾക്ക്എപ്പോഴും ആ നീലയും വെള്ളയുടെയും പഴയ യുണിഫോമം വാസന തന്നെയാണ് . ഇന്നിരിക്കുന്ന ഒരു എ.സി മുറിയുടെ ചുവര്കൾക്കും തരാനാവാത്ത സുരക്ഷിതത്വം അന്നത്തെ പഴയ ഓടിട്ട ക്ലാസ്സ്‌ മുറിക്കൾക്ക് ഉണ്ടായിരുന്നുവോ . അറിയില്ല . അവിടിവിടെ ആയി തേഞ്ഞു മാഞ്ഞ ചായങ്ങളും കാമുകി കാമുകന്മാർ ഡെസ്കിൽ കോറിയിട്ട പ്രണയാക്ഷരങ്ങളും നീണ്ട ഇടനാഴികളും പൊട്ടിയ ചോക്ക് കഷണങ്ങളും എല്ലാം എല്ലാം നഷ്ടങ്ങളാണ് . നഷ്ടങ്ങൾ അതിന്റെ തിരിച്ചറിവുകൾ അവയുടെ മാധുര്യം പെരുക്കും. മൊബൈൽ ഉം ഇന്റെർനെറ്റും വാട്ട്‌സപ്പും ഫേസ്ബുക്കും കടന്നുവാരാത്ത നിഷ്കളകതയുടെ അലങ്കാരം സ്വന്തമായ അസൗകര്യങ്ങളുടെ ലാളിത്യമുള്ള സ്നേഹത്തിന്റെ സുരക്ഷിതത്വമുള്ള ആ സ്കൂൾ ചുവരുകൾ ഇന്നു പുതിയ കുട്ടികൾക്ക് അന്യമാണ് .പഴയതൊക്കെ ജീര്ണിച്ചതല്ല അതൊക്കെ നന്മയായിരുന്നു..ആ നന്മകൾ ഇപ്പോൾ കാലം കവർനെടുത്ത ഓർമ്മകൾ മാത്രമായി...

Jun 18, 2015

Jun
18

ഒരു തൊട്ടാവാടി കഥ

0



തൊടിയിലൂടെ നടക്കുനതിനു ഇടയിലെപ്പോഴോ ആണ് അവൾക്കു കാലിൽ ചെറിയ നീറ്റൽ തോന്നിയത് .  ദൈവമേ ! ഇനി വല്ല പാമ്പും കടിച്ചതാകുമോ എന്ന ശങ്കയോടെ കുനിഞ്ഞു ചുറ്റും നോക്കവേ ആണ് അവൾ ആഹ തൊട്ടാവാടി പൂവ്  കണ്ടത് .ബാല്യത്തിലെ അതെ കൗതുകത്തൊടെ അവൾ വിടര്ന്നിരുന്ന ഇലകളിൽ തൊട്ടു . കൈവിരൽ തിരിച്ചെടുക്കും  മുൻപേ അത്  പിണങ്ങി വാടി കഴിഞ്ഞിരുന്നു . അത് കണ്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി വിരിഞ്ഞു .





തൊട്ടാവാടി എന്ന വട്ടപേര് തനിക്കു ആരാണ് ആദ്യമായി ചാർത്തി തന്നത്  എന്നവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഓർമകളിൽ ആദ്യം ഓടിയെത്തിയത് വിമൽ എന്ന എട്ടു വയസുകാരൻ വികൃതി ചെക്കനായിരുന്നു . കളിക്കൂട്ടുക്കാർകിടയിലെ തല തെറിച്ചവൻ ! എന്തിനായിരുന്നു അന്ന് താൻ ചിണുങ്ങി കരഞ്ഞത് ? ദുബായിലെ മാമൻ കൊണ്ടുവന്ന തന്ന കളർ പെൻസിൽ ഒടിച്ചു കളഞ്ഞതിനോ ? അതോ ശാരദാമ്മായി ടൌണിൽ നിന്ന് വാങ്ങി കൊണ്ടുവന്ന മിനുമിനുത്ത സ്വാദേറിയ ചെമപ്പ് ലഡ്ഡു തട്ടിപറിച്ചെടുത്തതിനൊ ? കൃത്യമായി ഓർത്തെടുക്കാൻ  കഴിയുന്നില്ല.  എങ്കിലും ഒന്ന് തീർച്ച ! ആദ്യമായി തൊട്ടാവാടി എന്ന് കളിയാക്കിവിളിച്ചത്  ആ പഴയ തലതെറിച്ച പയ്യനായിരുന്നു . അന്നത്തെ പഴയ തലതിരഞ്ഞവൻ ഇന്ന് ബംഗ്ലൂരിലെ ഒരു മൾടി നാഷണൽ ഐടി  കമ്പനിയുടെ  ടീം ലീഡ് ആയിരിക്കുന്നു . തറവാട്ടിലെ പഴയ അലമാര തിരഞ്ഞാൽ കിട്ടും അന്നത്തെ പഴയ ആൽബം.. അതിലെ ഏടുകളിൽ അധികവും കാണും വികൃതി പയ്യന്റെ കസറത്തുകൾ .

നഗരത്തിന്റെ പുതിയ ഭാവങ്ങൾ ഒപ്പിച്ചുള്ള  ഏറെ ലൈക്‌കൾ വാരി കൂട്ടുന്ന സെൽഫി പോസ്റ്റുകൾ നിറഞ്ഞു നില്ക്കുന്ന അവന്റെ ഫേസ്ബുക്ക്‌  വാളിൽ പഴയ വീരശൂര പരാക്രമിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താൽ എങ്ങനെ ഇരിക്കും !! അതോർത്തു അവൾക്കു ചിരി വന്നു . വിമലിനു ശേഷവും ഒരുപാടു തവണ അതെ പേരുവിളി അവൾ കേട്ടിട്ടുണ്ട് . സ്കൂൾ കഴിഞ്ഞപ്പോൾ കോളേജിൽ .. ഉദ്യോഗം കിട്ടി ഓഫീസിൽ ചെന്ന നാളുകൾ ...എവിടെയും പഴയ തൊട്ടാവാടിയുടെ ഭാവങ്ങൾ തന്നില് നിന്ന് മാഞ്ഞു പോയിട്ടില്ല എന്നവൾ ഓർത്തു . എന്തിനേറെ പറയന്നു ഉണ്ണികുട്ടൻ വരെ അവൻറെ അമ്മയെ സില്ലി ആൻഡ്‌ സെൻസിറ്റിവ് എന്നാണ് നിരൂപിക്കാറുള്ളത് . നഗരസംസ്കാരത്തിന്റെ സന്തതി ആയ  ഏഴര വയസുകരനു ഗ്രാമവിശുദ്ധിയുടെ തൊട്ടാവാടി പൂവുകൾ  അന്യമായതിൽ  അത്ഭുതമില്ല . 

പഴയ തൊട്ടാവാടി ഒരുപാടു ജീവിതനുഭവങ്ങളിളുടെ  കടന്നു പോയി  . ഉദ്യോഗസ്ഥയും ഭാര്യയും അമ്മയുമായി !
ജീവിതം പല ഭാവങ്ങൾ കാണിച്ചു തന്നു കഴിഞ്ഞു . പ്രണയവും വിരഹവും ഭാഗ്യ നിര്ഭാഗ്യങ്ങളും ജനന മരണങ്ങളും ... പലയിടത്തായി പല ഭാവത്തിൽ പലതിലും തട്ടിതടഞ്ഞും ചിന്നി തെറിപ്പിച്ചും ചിലത് സ്വന്തമാക്കിയും മറ്റുപലതും കൈവെടിഞ്ഞും വീണ്ടും മുന്നോട്ടു ഒഴുകുന്ന ഒരു പുഴ പോലെ !! വേദനകളും സൗഭാഗ്യങ്ങളും പല ആവർത്തി കയട്ടിറക്കങ്ങൽ നടത്തുമ്പോൾ  കൈപേറിയ ഓർമ്മകൾ മായിക്കപ്പെയാണ് .


 മാറ്റങ്ങൾ, അത് ശരീരത്തിനും മനസ്സിനും വന്നിട്ടുണ്ട് . പഴയ എടുത്തുചാട്ടവും  മുന്ശുണ്ഠിയും  പിടിവാശിയും എല്ലാം പ്രായത്തിന്റെ  മാറ്റങ്ങളിൽ എങ്ങോ പൊയ് മറഞ്ഞു . എങ്കിലും പഴയ തൊട്ടാവാടിത്തരം  !! അത് കൂടെത്തന്നെയുണ്ട്‌ !! പണ്ട് ഉറക്കെ കരഞ്ഞിരുനെങ്കിൽ ഇപ്പോൾ നിശബ്ദമായി കരയാൻ പഠിച്ചു കഴിഞ്ഞു എന്ന് മാത്രം  !!

ചിന്തകളിൽ നിന്നുണർത്തിയത്   ഉണ്ണികുട്ടന്റെ നീട്ടിയ വിളിയാണ് . ഉണ്ണിക്കുട്ടന് കാണാൻ തൊടിയിലെ തൊട്ടാവാടി പറിക്കാനായി അവൾ കുനിഞ്ഞപ്പോഴേക്കും അത് പഴയതിലും ഭംഗിയായി വിരിഞ്ഞു കഴിഞ്ഞിരുന്നു . പഴയകാല കുസൃതിയുടെ ബാക്കികണം പോലെ വന്ന ഒരു നിമിഷം വീണ്ടും ആ തൊട്ടാവാടി തൊട്ടുവാടിച്ചു കൊണ്ട്  ഒരു  ചെറു  കതിർപ്പുമായി അവൾ വീട്ടിലേക്കു നടന്നകന്നു .  



  
  •