Feb 24, 2013

വീടിനോടുള്ള സ്നേഹം കൂടിയത് വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ആയിരുനു.അത് കൊണ്ട് തന്നെ ഓരോ തവണ വീട്ടിലേക്കുള്ള എന്റെ യാത്രകള്‍ എനിക്ക് പ്രിയപ്പെട്ടതാണ് .ചെറുപ്പം  മുതലേ ശീലിച്ചത് കൊണ്ടാവാം എനിക്ക് കൂടുതല്‍ താല്പര്യം ട്രെയിന്‍ യാത്രകലോടാണ് .ജനാലക് അരികില്‍ ഒരു സീറ്റ്‌ ,ട്രെയിനിനു ഒപ്പം ഓടുന്ന മരങ്ങള്‍,വിശാലമായ പാടങ്ങള്‍,ഇടയ്ക്കു വരുന്ന കേരളത്തിന്റെ നദികള്‍...... ഇതു ഒന്നും എത്ര കണ്ടാലും മതി വരില്ല.


അങ്ങടിപ്പുറതേക്കുള്ള യാത്രകളില്‍ അന്നും എന്നും എനികേറ്റവും കൗതുകം ഭാരതാപുഴ തന്നെയാണ് .ഓരോ  തവണ  കാണുമ്പോഴും കൂടുതല്‍ കൂടുതല്‍ ഉണങ്ങി വരണ്ടു നമ്മുടെ നിള. എത്രെയോ കലാകരന്മാര്ക് പ്രചോദനം നല്‍കിയ നമ്മുടെ നിള നദിക്കു നാം തന്നെ ശവകുഴി ഒരുക്കുകയാണോ?നമ്മുടെ ഒക്കെ ഉള്ളില്‍ നിന്ന് വട്ടികൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതീകം എന്നാ പോലെ പോലെ നമ്മുടെ നിളയും മരിച്ചു കൊണ്ട് ജീവികുക്കയാണ്.....

പണ്ടൊരു സഹയാത്രികന്‍ പറഞത് ഓര്‍ക്കുന്നു ഭാരതപുഴ ഭാരതപൂഴി  യായി കൊണ്ടിരിക്കുന്നു  
എനിക്ക് തോന്നുന്നു ഒരാള്‍ക് ഏറ്റവും നന്നായി ഹൃദയം  തുറന്നു എഴ്തുതന്‍  കഴിയുന്നത്‌ അയാളുടെ മാതൃഭാഷയിലായിരിക്കും .അത് കൊണ്ട് തന്നെ ഇനിയുള്ള എന്റെ ചില പോസ്റ്കള്‍ മറ്റൊരു തരത്തില്‍ എന്റെ മനസിന്റെ  പ്രതിഫലനം പകര്‍ത്താന്‍ ഞാന്‍ എന്റെ സ്വന്തം മലയാളം ഉപയോഗപെടുത്തട്ടെ.

ഏറെ നാളുകള്‍ക്കു ശേഷം ഞാന്‍ എന്റെ പ്രിയപ്പെട്ട മേഖലയിലേക്ക് തിരിച്ചു വരികയാനു. ജീവിതന്തിന്റെ മറ്റു ഓട്ടപാചില്ലുകള്‍ക്ക് ഇടയിലും നമ്മുക്ക് വേണ്ടി ഒരല്‍പം സമയം മാറ്റിവെക്കാന്‍ കഴിഞില്ലെങ്കില്‍ ഒരു പക്ഷെ പിന്നീടു എപ്പോഴെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ചില നഷ്ട്ങള്‍ തിരിച്ചറിയുമ്പോള്‍ നാം നമ്മെ തന്നെ വെറുത്തു പോകും

പിഞ്ചുവിനു എന്താണ് പുതിയതായി പറയാന്‍ ഈനു ആലോചിക്കുകയാണോ കൂട്ടുക്കാരെ ?
എന്നെത്തെയും പോലെ പിഞ്ചു ഇപ്പോഴും ചെറിയ കാര്യങ്ങളെ  പറ്റി ആലോചിക്കുന്നു .



  •