Jul 22, 2013

കത്ത്

0
 'കത്ത് '  അപ്രതീക്ഷിതമായി വിരിഞ്ഞ  മറ്റൊരു ചെറുകഥയാണ്  . ഇതു ഒരു ചെറുകഥ എന്ന് പറയാമോ എന്ന് എനിക്കറിയില്ല . എങ്കിലും ഒരു സൃഷ്ടി എന്ന നിലയിൽ ചേർക്കുന്നു എന്ന് മാത്രം .

 ----------------------------------------------------------------------------

എന്നോട് സ്നേഹമുള്ള .........,

ആർക്കാണ് ഞാനിത് എഴുതുന്നത്  ? എനിക്കറിഞ്ഞുകൂടാ ... ഇങ്ങനെ ഒരു അഭിസംബോധന  അർഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നും എനിക്കറിയില്ല .എങ്കിലും എന്നെ പിടികൂടിയിരിക്കുന്ന ഭയാനകം എന്ന് തോന്നിപോകുന്ന ഈ ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ അല്ലെങ്കിൽ സ്വന്തം മനസ്സിനെ തന്നെ പറ്റിക്കാനാണ് ആർക്കുമല്ലതെ ഈ കത്ത് ഞാൻ എഴുതുന്നത് .ആരോടെങ്കിലും സംസാരിക്കാൻ എനിക്ക് തോന്നുന്നില്ല .എന്റെ ചിന്തകളും മാനസികാവസ്ഥകളും മറ്റുള്ളവരുടെതിൽ നിന്നും ഒത്തിരി അകലെയാണ്  എന്ന് തോന്നിപോകുന്നു .വേണ്ട ... എനിക്കാരോടും  ഒന്നും പറയാനില്ല ... ഒരു പക്ഷെ ഞാൻ ഇപ്പോൾ ശരിയായ മാനസികനിലയിൽ അല്ലാത്തത് കൊണ്ടാവാം .

ഞാൻ ഇവിടെ ഒറ്റക്കല്ല .... എന്റെ അടുത്ത് ഒരുപാട് പേരുണ്ട് ...എന്റെ ഫോണിൽ എനിക്ക് വേണ്ടപ്പെട്ടവരുടെ എല്ലാം നമ്പരുകളുണ്ട് .വേണമെങ്കിൽ ആരെയെങ്കിലും വിളിച്ചു സംസാരിക്കാം ....എപ്പോഴത്തെയും പോലെ എന്റെ വിഡ്ഢിത്തങ്ങൾ ,തണുത്ത തമാശകൾ പറയാം .. അല്ലെങ്കിൽ എന്തെങ്കിലും ലോക കാര്യങ്ങൾ പറയാം... പക്ഷെ നേരത്തെ പറഞ്ഞ പോലെ ഞാൻ ഒത്തിരി അകലെയാണ് .എപ്പോഴോ ഞാൻ എല്ലാവരുടെയും നടുക്ക് നിന്ന് ഓടിപോന്നതാണ് .പലരും അത് അറിഞ്ഞില്ല ...അറിഞ്ഞവർ അതിനു പ്രാധാന്യം കൊടുത്തതുമില്ല .എന്തിനാണ് ഞാൻ ഓടിയോളിച്ചത് ?എന്താണ് ഞാൻ തേടികൊണ്ടിരിക്കുന്നത്  ?എനിക്കിപ്പോഴും അറിയില്ല ... എങ്കിലും ഒന്ന് മനസിലയിരിക്കുന്നു ...ഇപ്പോഴും ഞാൻ പാതി വഴിയിലാണ് ...എന്താണെന്നോ എവിടെയാണെന്നോ ഒരു രൂപവുമില്ലാത്ത ഒരിടത്ത് .പിന്തിരിഞ്ഞു നോക്കിയാൽ ഞാൻ ഓടിപോന്ന സ്ഥലം എനിക്ക് കാണാം .അവിടെ എല്ലാം പഴയത് പോലെ തന്നെ... എന്റെ സാന്നിധ്യവും അസാന്നിധ്യവും അവിടെ പ്രസക്തമായിരുന്നില്ല എന്നും എനിക്കു അറിയാം.എനിക്ക് വേണമെങ്കിൽ  ഇനിയും മുന്നോട്ടു നടക്കാം... ലക്ഷ്യമില്ലാതെ ... അല്ലെങ്കിൽ തിരികെ പഴയ ഇടത്തേക്ക് മടങ്ങാം .

ശരീരത്തിന്റെ ഭാരമല്ല മനസ്സിന്റെ ഭാരമാണോ എന്നെ ദുർബലയാക്കുന്നതു ?വെറുതെ ഞാൻ ആഗ്രഹിക്കുകയാണ് ... കുട്ടികൾ പെൻസിൽ കൊണ്ട് കുത്തി കുറിക്കുമ്പോൾ  ആവശ്യമില്ല എന്ന് തോന്നുന്നതും തെറ്റിപോയവയും അവർ ഒരു റബ്ബർ കൊണ്ട് മായ്ച്ചു കളയാറില്ലേ ?അങ്ങനെ ഒരു റബ്ബർ കൊണ്ട്  ആർക്കെങ്കിലും എന്നെ മായ്ച്ചു കളയാൻ പറ്റുമായിരുനെങ്കിൽ...ആരുടേം ഓർമയിൽ പോലുമിലാതെ ഞാനും അങ്ങ് മാഞ്ഞു പോയിരുനെങ്കിൽ....എന്താണ് കണ്ണിനെ മൂടുന്നത് ? കാഴ്ച മങ്ങി വരുന്നു ..ഈ കണ്ണുനീർ എന്റെ ഈ  പുസ്തകതാളിലെ അക്ഷരങ്ങളെ പോലും വികൃതമാക്കി കളയുന്നു...ശബ്ദമില്ലാതെ കരയാൻ എപ്പോഴോ ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു .അത് സൗകര്യമായി ... ഏതു ആൾക്കൂട്ടത്തിലും എനിക്ക് കുറെ നൊമ്പരങ്ങൾ ഇങ്ങനെ  ഒഴുക്കി കളയാം ...വീട്ടിലും ഹോസ്റ്റലിലും ജോലി സ്ഥലത്തും ...പക്ഷെ ഇനിയും മറ്റു ചിലത് കൂടി ഞാൻ പഠിക്കേണ്ടിയിരിക്കുന്നു ...മുഖാവരണങ്ങൾ എടുത്തണിയാൻ പരിശീലിക്കേണ്ടിയിരിക്കുന്നു.

ഇപ്പോൾ ഏറെ ആശ്വാസം തോന്നുന്നുണ്ട് .ഇതു എഴുതി തുടങ്ങുമ്പോൾ ആർക്കെന്നൊ എന്തിനെന്നോ ഒരു രൂപവുമില്ലായിരുന്നു .പക്ഷെ ഇപ്പോൾ  രാത്രി മങ്ങി തുടങ്ങിയ പോലെ തോന്നുന്നു .എന്റെ ഹൃദയത്തിലും ഒരു സൂര്യൻ ഉദിചുയരുന്നതു ഞാൻ അറിയുന്നുണ്ട് . ചിത്രങ്ങൾ വ്യക്തമായി തുടങ്ങി .ഞാനിതെഴുതിയത്  മറ്റാർക്കുമായിരുന്നില്ല .എന്റെ ഉള്ളിലെ തന്നെ മറ്റൊരു എനിക്ക് വേണ്ടി എഴുതിയതായിരുന്നു .മുഖമില്ലാത്ത ശരീരമില്ലാത്ത ഇനിയും അണഞ്ഞു പോയിട്ടില്ലാത്ത ആ ശക്തിക്ക്  വേണ്ടി മാത്രം...അപ്പോൾ എനിക്കീ കത്തിന്റെ അഭിസംബോധന മാറ്റി എഴുതാം .....'എന്നോട് സ്നേഹമുള്ള എനിക്ക് ...'

എന്ന് സ്നേഹപൂർവ്വം
ഞാൻ 

Jul 20, 2013

o·pen ses·a·me ,let the magician come out

1
" മൊഴികളും മൌനങ്ങളും മിഴികളും വാചാലമായ് 
തിരകളും തീരവും ഹൃദയവും വാചാലമായി
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു

ഇളം തെന്നലേ മഞ്ഞു പൂക്കളെ കുളിരോളമെ നിറവാനമെ
ഇത് മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ  "

മനോഹരമായ ഒരു സംഗീതത്തിന്റെ സ്വാധീനം വീണ്ടും ഒരിക്കൽ കൂടി ഞാൻ തിരിച്ചറിയുകയാണ് .വളരെ  ദുര്‍ബ്ബലമായ  മാനസികാവസ്ഥയിൽ നിന്ന് പോലും ഹൃദ്യമായ ഒരു ഉണർവ് സമ്മാനിച്ച സംഗീതമായിരുന്നു ഇതു .


സ്വന്തം മനസ്സിന്റെ ചികിത്സകൾ എല്ലാം തന്നെ സ്വയം ഏറ്റു എടുക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. എല്ലാവരുടേം ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു കരുത്തുറ്റ ശക്തിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത് .പലപ്പോഴും അത് നമ്മൾ തിരിച്ചറിയാതെ പോകുന്നു... എന്നിട്ട് ശക്തരായി നാം പ്രതിഷ്‌ഠിച്ചിട്ടുള്ള മറ്റു പലരെയും
നമ്മുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരാൻ ബാധ്യസ്ഥപ്പെട്ടവരായി കണക്കാക്കുന്നു .

"Don't tell people about your problems, 90% of them don't care and the other 10% are glad you have them." 

 

Sharing your problems is of course good,but it is better you go for that option only after trying to waking up your hidden strength.Let you entitle that strength with any of ur favorite name.And Just close your eyes and make some similar chants like 'o·pen ses·a·me  ,let the magician come out.. '   If we have to figure out the things that can make us feel better.Also should have to recognize the matters that can steal your peace of mind .So we have to dissociate our self from those things.But once we become self-assertive and at least you are confident that you can bring back the cool temper of yours ,You can be with any adverse group.Its simpler just find out the ways that can saturate you with positive energy. :)

Jul 17, 2013

Shhhhhhhh........!!! its unofficial ;)

0
I don't know if this is correct for every one,but I feel like on each day each of us miss some of the elements of the life .This elements can be materials,feelings,persons etc.that is why some times I wish to save some of the happiness,fun and peace I was feeling yesterday,So that I could fill the mere dryness of some tomorrows.But unfortunately the feelings is the one which we cannot make into bank deposits.quite funny !!!

I have to motivate and control myself,I have to be my own sister,parent and teacher sometimes  to go further in life... at times I have to scold myself to get corrected,to set the limits...

Nothing more to scrap here. Before leaving I wish you a healthy holy month of karkidakam (കർക്കിടകം) ahead. :) Because I feel like this is the best time to bring a harmony between nature and human .Right time,to let the nature heal your wounds..right time to drive away your spurious parts of life .
Jul 6, 2013

അവസാനം ഞാനും തീരുമാനിച്ചു നന്നായി കളയാം !!!

4
രുചികരമായ ഭക്ഷണം  കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്  എങ്കിലും അത് സ്വന്തമായി തന്നെ ഉണ്ടാക്കി കഴിക്കണം എന്ന ഒരു  നിർബന്ധ ബുദ്ധി എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല .പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുതായിട്ട് എങ്കിലും അടുക്കളയിൽ  കയറി ഒന്ന് പെരുമാറാൻ ഒരു മോഹം .ഒരു വർഷമായുള്ള  ഹോസ്റ്റൽ  ജീവിതം എന്നെ അത്യാവശ്യം നല്ല ഒരു  മടിച്ചിയായി മാറ്റിയിട്ടുണ്ട് .എങ്കിലും ദിവസം പ്രതി വർധിച്ചു  വരുന്ന കുടുംബത്തിൽ നിന്നുള്ള പരാതിയും ഒരു പെണ്‍കുട്ടി (പോത്ത് പോലെ വളർന്നു  എന്ന് പറയപ്പെടുന്നു പക്ഷെ എനിക്ക് അങ്ങനെ ഒരു അഹംങ്കാരവും  ഇല്ല) എന്ന നിലക്കും  അടുക്കളയും ആയി ഒരു ഐക്യത്തിൽ പോകുന്നത്  എന്ത് കൊണ്ടും നല്ലതായിരിക്കും എന്ന്  ഇടയ്ക്കിടയ്ക്ക്  തോന്നാറുണ്ട് .പക്ഷെ സ്വന്തം പാചക നൈപുണ്യത്തിൽ  എനിക്ക് തന്നെ ഉള്ള ഒരു വിശ്വാസ കുറവും ജന്മന ഉള്ള അലസതയും അങ്ങനെ ഒരു സാഹസത്തിനു തുനിയുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു കൊണ്ടേയിരുന്നു .അത് കൊണ്ട് തന്നെ അടുകളയിൽ നിന്ന് അമ്മ അവധി എടുക്കുമ്പോൾ മാത്രമേ   എന്റെ പാചക ശിക്ഷ വീട്ടുക്കാർക്കു  അനുഭവികേണ്ടി വന്നുള്ളൂ .വീട്ടിൽ ചെന്നാലും ചായയിടലും അല്ലറ ചില്ലറ അസ്സിടന്റ്റ് പണികളും  മാത്രം ചെയ്തു കൊണ്ട്  വിലസുക ആയിരുന്നു  പതിവ് .പക്ഷെ ഇത്തവണ കാര്യമായി തന്നെ ഒരു കൈനോക്കാം എന്നാ മട്ടിലാണ് കാര്യങ്ങൾ .നല്ല ഭക്ഷണം കഴിക്കണം എന്ന് മാത്രമല്ല അത് ഉണ്ടാക്കാൻ കൂടി അറിഞ്ഞിരിക്കണം എന്ന ഒരു തിരിച്ചറിവ്  വൈകിയാണെങ്കിലും സ്വയം തോന്നിയിരിക്കുന്നു .തുടക്കം മോശമാകാതിരിക്കാൻ ഞാൻ നമ്മുടെ ഗൂഗിൾ നോട് തന്നെ ആരാഞ്ഞു കുറെ നല്ല പാചകകുറിപ്പുകൾ .സംഭവം ഉഷാറാണ് കേട്ടോ ..ഉടനെ തപ്പി തന്നിലെ ഗൂഗിൾ അമ്മാവൻ...ദാ  പിടിച്ചോ എനിക്ക് കിട്ടിയ ഒരു നല്ല ലിങ്ക് ..
http://www.mariasmenu.com/ .ഇനി എന്നെപോലെ നന്നാവാൻ മനസിൽ ഉദ്ദേശിച്ചിട്ടുള്ള മറ്റു മിടുക്കിക്കൾക്കും  (വേണമെങ്കിൽ  മിടുക്കന്മാർക്കും )  ഒരു ഉപകാരമായി കൊള്ളുമെങ്കിൽ  അങ്ങനെ ആകട്ടെ  എന്ന് വെച്ച്  പറഞ്ഞതാണ്‌ കേട്ടോ .

മധ്യ  തിരുവിതാംകൂർ  ശൈലി പാചകമാണ് എനിക്ക് പ്രിയം ,പ്രതേകിച്ചും കോട്ടയത്ത്‌കാർ സുറിയാനി ക്രിസ്‌ത്യാനികളുടെ  സ്പെഷ്യൽ  വിഭവങ്ങൾ .എങ്കിലും വള്ളുവനാടൻ സദ്യ ഒന്നാതരം തന്നെയാണ് ..അതിന്റെ രുചി ഒരു തവണ കഴിച്ചവരുടെ നാവിന്നു പോകില്ല .പിന്നെ  ഞാൻ വിടാതെ പിടിക്കുന്ന ഒരു ഐറ്റം നമ്മുടെ ഐസ്ക്രീം സംഭവങ്ങൾ ആയിരിക്കും എന്ന് സംശയം ഇല്ല . എന്തായാലും ഈ കഥയുടെ തുടക്കം ഞാൻ എവിടെ വെളിപ്പെടുത്തി  കഴിഞ്ഞു . ക്ലൈമാക്സ്‌ എന്താകും എന്ന് പ്രവചിക്കാൻ കഴിയില്ല .എന്തായാലും ഒന്നുറപ്പ്  എന്റെ പാചക പരീക്ഷണം ഒരു രക്ഷ ആയാലും ശിക്ഷ ആയാലും അതിന്റെ ഇരകൾ എന്റെ പാവം വീട്ടുകാർ  തന്നെ എന്നതിൽ  സംശയമില്ല .തല്കാലം ഞാൻ ഈ തിരക്കഥക്ക് ഇവിടെ  കർട്ടൻ ഇടട്ടെ.ഇതിന്റെ തുടർന്നുള്ള രംഗങ്ങൾ എന്തായാലും ഞാൻ ഇടയ്ക്കു ഇടയ്ക്കു നിങ്ങളെ അറിയിക്കാം .തല്ക്കാലം  ഒരു നൂറു ഡ്യാങ്ക്യുസ്  പറഞ്ഞു  കൊണ്ട്  ഈ പാവം നല്ല കുട്ടി  വിടവാങ്ങട്ടെ ...

Jul 4, 2013

സ്വാതന്ത്ര്യം

3
 ആദ്യമായി ഈ ബ്ലോഗിൽ വിരിഞ്ഞ ഒരു മിനികഥ ആണ്  'സ്വാതന്ത്ര്യം' . പെട്ടെന്ന് മനസ്സിൽ തോന്നിയത് എല്ലാം കൂടി കുറിച്ചിട്ടപ്പോൾ അത് ഇങ്ങനെ  ആയിത്തീർന്നു .ജീവിതാനുഭവങ്ങളുടെ പരിമിതി കൊണ്ടും ഭാഷാ പാടവത്തിന്റെ  അപൂർണത കൊണ്ടും   ഇതു സൗന്ദര്യം ചോർന്ന ഒരു സൃഷ്ടിയാണ്  എന്ന് സമ്മതിച്ചു കൊണ്ട് തന്നെ ഇതു ഞാൻ ഇവിടെ ചേർക്കുകയാണ് .
-----------------------------------------------------------------------------

ഇക്കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ അലട്ടുന്ന പ്രശ്നത്തെപ്പറ്റി  അവൾ ആലോചിച്ചു.രാത്രിയിൽ ഉറക്കം കമ്മിയായിരിക്കുന്നു .മുൻപ് കട്ടിൽ കണ്ടാൽ ഉറങ്ങി പോകാറുണ്ടായിരുന്ന തനിക്കു ഇത് എന്ത് പറ്റി . ജീവിതത്തിൽ പ്രതേകിച്ചു ഒരു മാറ്റവും വന്നിട്ടില്ല .ഒരു യന്ത്രം  പോലെ ദിവസും അനുഷ്ടിച്ചു പോകുന്ന കുറെ ജോലികൾ . ആർക്കു  വേണ്ടി എന്തിനു വേണ്ടി എന്ന് പോലും അറിയില്ല .ജീവിതം അതി വേഗം ഓടികൊണ്ടിരിക്കുന്നു .അതിനിടയിൽ കൊഴിഞ്ഞു  പോകുന്ന ദിവസങ്ങൾ .എങ്ങൊട്ടെക്കാണ്  എത്തിപെടുന്നത്  എന്ന്  വ്യക്തമാകുന്നില്ല . ചുറ്റുപാടും  നിന്നുയുരുന്ന വലിയ ആരവങ്ങൾക്കും കളിചിരികൾക്കും  ഇടയിലും തന്നിൽ  നിന്നുയുരുന്ന ശ്മശാന മൂകതയെ അവൾ ഭയപ്പെട്ടു . നാളുകൾ എറെയായി ഉറക്കത്തിൽ പോലും സ്വപ്‌നങ്ങൾ വരാതായിട്ട് .എവിടെയോ വെച്ച് കടിഞ്ഞാണ്‍ നഷ്ടപ്പെട്ടു  പോയിരിക്കുന്നു .എങ്ങനെയെങ്കിലും ഒക്കെ ജീവിതം തള്ളി നീക്കിയാൽ മതി എന്നായി തീർന്നിരിക്കുന്നു .മറ്റേതോ ഒരു ഘട്ടത്തിൽ പിന്നീടു ഓർത്തെടുക്കാൻ  പോലും കഴിയാതെവണ്ണം  തന്റെ സ്വപ്നങ്ങളും  മാഞ്ഞു പോയിടുണ്ടാവണം .ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ സ്വന്തം മുഖവും മനസും  നഷ്ടപ്പെട്ട്  പോയ ഒരു പറ്റം മനുഷ്യർക്കിടയിലുള്ള ഈ ജീവിതം ദുസഹമായി   അവൾക്ക്  തോന്നി.എന്നും കാണുന്നവർ ആയിട്ട് പോലും കാഴ്ചയിൽ പരിചിതരും മനസിന്റെ ഭാഷയിൽ തികച്ചു അപരിചിതരും ആയി തുടരുന്ന പുതിയ ലോകത്തിൽ പഴയ മനസുമായി ജീവിക്കുക  പ്രയാസമാണ് .

എന്നെത്തെയും പോലെ എന്നും പതിവ് നാടകങ്ങൾക്ക്  പങ്കാളി ആകണം എന്നോർത്തപ്പോൾ അവൾക്കു നിരാശ തോന്നി.'മീനു കം ഹിയർ..യു ഹാവ് ടോ ഡു ദിസ്‌ ...യു ഹാവ് ടോ ദു ദാറ്റ്‌ ...'ഒരു ദിവസം തുടങ്ങുന്നത്  മുതൽ രാത്രി വൈകുവോളം വെറും ആജ്ഞാനുവർത്തിയായി അടിമ കണക്കുള്ള ദിവസങ്ങള് മാത്രം .എന്നെങ്കിലും ഒരു മോചനം പ്രതീക്ഷിക്കാമോ...വിദൂര ഭാവിയിൽ  പോലും ഒരു സ്വാതന്ത്ര്യം ലബ്ധി  കാണുനില്ല...ഫോണ്‍ അപ്പോളേക്കും ശബ്ദിക്കാൻ തുടങ്ങിയിരുന്നു .അസഹ്യതയോടെ അവൾ സ്‌ക്രീൻ നോക്കി ...ബോസ്സ്  ആണ്..ഇടയ്ക്കു കൈവന്ന ഒരു ധൈര്യത്തോടെ അവൾ അത് കട്ട്‌ ചെയ്തു .പക്ഷെ കണ്ടോളു ഈ ഫോണും ലാപും അടിമയുടെ വേഷഭൂഷാധികളും വലിച്ചെറിഞ്ഞു ...ഒരു ദിവസം  രക്ഷപെടും ... ദൂരെ ഏതേലും ...ആരും എത്തി പെടാത്ത ഒരിടത്ത് ...ആരോടെന്നിലാതെ അവൾ പിറു പിറുത്തു ..ചിന്തകൾ കാടു കയറിയ നിമിഷത്തിൽ നിന്ന്  അവളെ ഉണർത്തിയത്  നിർത്താതെയുള്ള ഹോണിന്റെ മുഴക്കമാരുന്നു .

"എവിടെ നോക്കിയാ കൊച്ചെ  വണ്ടി ഓടിക്കുന്നെ ? ഓരോന്ന് വന്നു കേറിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താൻ ********* "
എന്താണ്  മറുപടി പറയേണ്ടത് എന്നറിയാതെ നില്കുന്ന നിമിഷത്തിൽ വണ്ടികൾ നീങ്ങി കഴിഞ്ഞിരുന്നു . വീണ്ടും മറ്റൊരു ദിവസത്തിന്റെ തിരക്കുകളുടെ ആരംഭത്തിലേക്ക്  ചൂഴ്ന്നിരങ്ങുവാൻ തയ്യാറെടുത്തു  കൊണ്ട് അവളും തന്റെ ചിന്തകൾക്ക്  വിരാമമിട്ടു കൊണ്ട്  വണ്ടി മുന്നോട്ടു എടുത്തു .

Jul 1, 2013

ഒരു പഴഞ്ചൻ ഡയറി കുറിപ്പ്

0
 ഇതു ബ്ലോഗിന് വേണ്ടി തയ്യാറാക്കിയ ഒരു കുറിപ്പല്ല...എന്റെ ഡയറിയിലെ ഞാൻ പകർത്തിയ എന്റെ എപ്പോഴത്തെയോ  അസ്വസ്ഥമായ ഒരു മാനസികാവസ്ഥ മാത്രമാണ് .

ജീവിതത്തെപ്പറ്റി മനസ്സിൽ പലപ്പോഴും പല ആശയങ്ങളാണ് ,പലമുഖങ്ങളുള്ള പല ഭാവങ്ങൾ...ചില നേരത്ത് അതി സുന്ദരം എന്ന് തോന്നിപ്പിച്ചു കൊണ്ട്  മോഹങ്ങൾ  നൽകി അത് എന്നെ കൂടുതൽ ജീവിക്കാൻ മോഹിപ്പിക്കുന്നു .മറ്റു ചിലപ്പോൾ വൈഷമ്യങ്ങൾ കൊണ്ട് ഒരു വല വിരിച്ചു വീർപ്പുമുട്ടിക്കുന്നു .വീണ്ടും ചില സമയങ്ങളിൽ നിർവികാരതയും നിഷ്ഫലതയും കൂടി ചേർന്ന ഒരു നേരത്ത മഞ്ഞു വന്നു മൂടി ,ഭൂതകാലതിന്റെയും ഭാവികാലത്തിന്റെയും കണ്ണികൾ അറുത്തു മുറിച്ചു കൊണ്ട്  വർത്തമാനകാലത്തിന്റെ തടവറയിൽ ബന്ധിക്കപ്പെടുന്നു .

മനസ്സ്  സന്തുഷ്‌ടമായ ഓർമകളെ പുൽകുമ്പോൾ ആ ഓർമ്മകൾ കടലാസ്സിൽ വിരിയിക്കാൻ തോന്നാറുണ്ട് . ജീവിതത്തിന്റെ നിരര്‍ത്ഥകത മനസിനെ കീഴടക്കുമ്പോൾ ചിന്തകളിൽ ഒരു ദാർശനിക ഭാവം കൈവരുന്നു...
പക്ഷെ ആ നിമിഷങ്ങളിൽ മനസ്സിന്റെ വേഗതക്കൊപ്പം ചരിക്കാൻ കൈയെഴുത്ത്കൾക്കാവുന്നില്ല ... അത് കൊണ്ടാണ് അത് പലപ്പോഴും കടലാസ്സിൽ വിരിയാതെ ഓർമകളിൽ മാത്രം കൂട് കൂട്ടുന്നത്‌ .ഓരോ എഴുത്തിനും ശേഷം ആദ്യമായി തന്റെ കുഞ്ഞിന്റെ മുഖം കണ്ട പെറ്റമ്മയെ പോലെ മനസ് സന്തോഷിക്കുന്നു .പക്ഷെ ഒരാവർത്തി  കൂടെയുള്ള വായനക്ക് ശേഷം ചാപിള്ളയെ പെറ്റ സ്ത്രീയെപോലെ ഞാൻ എന്റെ അക്ഷര കൂട്ടുകളെ വെറുക്കുന്നു .എങ്കിലും എഴുതുന്നത്‌  ഒരു ലയനം പോലെയാണ് .
കാറ്റിൽ പറക്കുന്ന ഒരു അപ്പൂപ്പൻതാടി  പോലെ മനസ്സ്  ലഘുവാകുന്നു .മഞ്ഞുരുകുന്ന പോല...ഭാരങ്ങൾ അലിഞ്ഞു പോകുന്നു ... ജീവിതത്തിന്റെ അടിത്തട്ടുകൾ കൂടുതലായി തെളിഞ്ഞു വരുന്ന പോലെ ...എന്റെ ഉള്ളിലെ എന്നെ അറിയാതെ ഞാൻ ആ നിമിഷങ്ങളിൽ സ്നേഹിച്ചു പോകുന്നു .അത് രസമുള്ള ഒരു സംഗതി ആണ് .സ്വയം സ്നേഹം തോന്നുക... ബഹുമാനം തോന്നുക... അതിൽ നിന്നുതിരുന്ന ആത്മവിശ്വാസത്തിന്റെ കരുത്ത് .ആ കരുത്തിൽ പല വിസ്മയങ്ങളും പിറക്കുന്നു .പക്ഷെ എന്റെ കാര്യത്തിൽ നൈമിഷികമാണ്  ആ കരുത്ത്  എന്ന് ഞാൻ തിരിച്ചറിയുന്നു .അത്തരം കരുത്തിലാത്തവരെയും  അശക്തർ എന്ന്  തോന്നുന്നവരെയും ആളുകൾ വേഗം തന്നെ വിസ്മരിച്ചു പോകുന്നു .ജീവിച്ചിരിക്കുമ്പോഴും മരിച്ചവരെ പോലെ അവർ നടന്നു നീങ്ങുന്നു നമ്മുടെ മുന്നിലൂടെ തന്നെ .ഒരു തരം invisibility (അദൃശ്യത ? ).ഒരു പക്ഷെ എന്റെ ജീവിതവും അങ്ങനെയുള്ള ഒന്നാണെന്ന് ഞാൻ കരുതുന്നു .എന്റെ സാന്നിധ്യവും അസാന്നിധ്യവും ഒരിക്കലും എവിടെയും പ്രസക്തമല്ല ...അത് തിരിച്ചറിയപെടുകയുമില്ല.പെട്ടെന്ന് ഓർമയിൽ വരാത്ത ഒരു മുഖവും , വേഗം മറന്നു പോയേക്കാവുന്ന ഒരു പേരും നിഴൽ പോലെ  മാഞ്ഞു പോകുന്ന ഓർമകളും മാത്രമാണ്  ഞാൻ . അതിൽ പക്ഷെ പരിഭവങ്ങളൊ  പരാതിയോ അശേഷം ഇല്ല .തിരശീലക്കു പിറകിലുള്ള ഗോപ്യമായ നിശബ്ദമായ...ഇതിൽ ഒരു സുഖം ഞാൻ അറിയുന്നുണ്ട് .

ഇതു വരെ ആരും തേടി ചെല്ലാത്ത ഒരു കന്യവനത്തിലെ ശാന്തമായി ഒഴുകുന്ന ഒരു കുഞ്ഞു അരുവി പോലെ ?പുൽകൊടികൾകിടയിൽ  ഒളിഞ്ഞു കിടക്കുന്ന ഒരു മഞ്ചാടിക്കുരു പോലെ?എനിക്ക് പറയാൻ അറിയാത്ത മറ്റു എന്തൊക്കെയോ  പോലെ?

  •